Image

പോലീസിന് വിവരം ചോര്‍ത്തി നല്‍കിയ ടിആര്‍എസ് നേതാവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

കല Published on 12 July, 2019
പോലീസിന് വിവരം ചോര്‍ത്തി നല്‍കിയ ടിആര്‍എസ് നേതാവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു

തെലങ്കാനയില്‍ മാവോയിസ്റ്റുകള്‍ ടിആര്‍എസ് നേതാവിനെ തട്ടിക്കൊണ്ടുപോയി വധിച്ചു. പോലീസിന് മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ചാണ് മാവോവാദികളുടെ ഈ കൊടും ക്രൂരത. മൂന്ന് ദിവസം മുമ്പാണ് ടിആര്‍എസ് പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവുവിനെ മാവോവാദികള്‍ തട്ടിക്കൊണ്ടു പോയത്. കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാളെ മാവോവാദികള്‍ ബലമായി പിടിച്ചുകൊണ്ടു പോയത്. ഇദ്ദേഹത്തിനായി ബസ്തര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക