Image

വാഹന വില്‌പന കുത്തനെ ഇടിഞ്ഞു

Published on 12 July, 2019
വാഹന വില്‌പന കുത്തനെ ഇടിഞ്ഞു


മുംബൈ: കഴിഞ്ഞ മാസം ആഭ്യന്തര വിപണിയില്‍ വാഹനവില്‌പന കുത്തനെ ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന്‌ മാസത്തെ വില്‌പനയില്‍ 12 ശതമാനത്തിന്റെ കുറവ്‌ രേഖപ്പെടുത്തി.

ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി പല കമ്‌ബനികളും ജീവനക്കാരെ പിരിച്ചുവിടുന്നത്‌ ഉള്‍പ്പടെയുള്ള നടപടികളിലേക്ക്‌ കടക്കുകയാണെന്നാണ്‌ വിവരം. 2008-09 കാലഘട്ടത്തിന്‌ ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ്‌ ഇത്‌. 17 ശതമാനമായിരുന്നു അന്ന്‌ വില്‌പന ഇടിഞ്ഞത്‌.

യാത്രവാഹനങ്ങളുടെ വില്‌പന മുന്‍ വര്‍ഷം ജൂണിലെ 2,73,748 യൂണിറ്റുകളില്‍ നിന്ന്‌ 17.54 ശതമാനം കുറഞ്ഞ്‌ 2,25,732 യൂണിറ്റുകളായി. ഇരു ചക്രവാഹനങ്ങളുടെ വില്‌പന 18,67,884 യൂണിറ്റുകളില്‍ നിന്ന്‌ 11.69 ശതമാനം കുറഞ്ഞ്‌ 16,49,477 യൂണിറ്റുകളായി. 

വാണിജ്യവാഹനങ്ങളുടെ വില്‌പന 80, 670 യൂണിറ്റുകളില്‍ നിന്ന്‌ 12.27 ശതമാനം കുറഞ്ഞ്‌ 70,771 യൂണിറ്റുകളായി. കാര്‍ വില്‌പന 25 ശതമാനവും മറ്റ്‌ യാത്രാ വാഹനങ്ങളുടെ വില്‌പന 18 ശതമാനവും കുറഞ്ഞു. 

കാര്‍ വില്‌പന 2018 ജൂണിലെ 1,83,885 യൂണിറ്റുകളില്‍ നിന്ന്‌ 24.97 ശതമാനം കുറഞ്ഞ്‌ 1,39,628 യൂണിറ്റുകളായി. മണ്‍സൂണ്‍ സംബന്ധിച്ച ആശങ്കകളും ബിഎസ്‌ 6 നിബന്ധനകളുമെല്ലാം വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ്‌ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക