Image

ഭൂമി വില്‍ക്കാന്‍ അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്: കര്‍ദിനാള്‍

Published on 12 July, 2019
ഭൂമി വില്‍ക്കാന്‍ അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്: കര്‍ദിനാള്‍
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 

ഭൂമി വില്‍ക്കാന്‍ അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ല. അതിരൂപതയുടെ സ്വത്താണ് വില്‍പ്പന നടത്തിയത്. സഭയുടെ സ്വത്തില്‍ അതിരൂപതക്ക് പൂര്‍ണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. സഭാ സ്വത്തുക്കളില്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

വിമതര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായി പ്രശനങ്ങളുണ്ടാക്കുന്നു. കേസിലെ പരാതിക്കാരന്‍ വിമതര്‍ക്കൊപ്പം ചേര്‍ന്ന് തന്റെ കോലം കത്തിച്ചയാളാണെന്നും കര്‍ദിനാള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക