Image

പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ്‌ കോണ്‍ഗ്രസുകാരെന്ന്‌ പിണറായി

Published on 12 July, 2019
പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ്‌ കോണ്‍ഗ്രസുകാരെന്ന്‌ പിണറായി

ബി.ജെ.പിയിലേക്ക്‌ പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഒഴുക്കുന്ന പണത്തിന്‌ കയ്യുംകണക്കുമില്ല. `പ്ലാവില കാണിച്ചാല്‍ നാക്ക്‌ നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേ ... പറയാന്‍ വേറെ വാക്കുണ്ട്‌, പക്ഷേ പറയുന്നില്ല. തത്‌കാലം ഡാഷ്‌ എന്ന്‌ കണക്കാക്കിയാല്‍ മതി'', എന്ന്‌ പിണറായി. പി.എസ്‌.സി എംപ്ലോയീസ്‌ യൂണിയന്റെ പരിപാടിയില്‍ തിരുവനന്തപുരത്ത്‌ സംസാരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന്‌ സി.പി.എം പണ്ടേ പറയുന്നതാണ്‌. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്‌. എപ്പോഴാണ്‌ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന്‌ പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക