നടിയെ ആക്രമിച്ച കേസ്; വിചാരണ പോക്‌സോ കോടതിയില്‍ നടത്താനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു
Published on 11 July, 2019
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച
കേസിന്‍റ വിചാരണ പുതുതായി തുടങ്ങുന്ന പ്രത്യേക പോക്‌സോ കോടതിയില്‍ നടത്താനുള്ള
മന്ത്രിസഭാ തീരുമാനം പിന്‍വലിച്ചു. കേസിലെ വിചാരണ കൊച്ചിയിലെ സി.ബിഎ കോടതിയില്‍
നടത്താന്‍ ഹൈകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഈ ഉത്തരവ് ശ്രദ്ധയില്‍പെട്ടിരുന്നില്ലന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ബുധനാഴ്‌ച
ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് േപാക്‌സോ കേസുകള്‍ക്കായി കൊച്ചിയില്‍ പ്രത്യേക
കോടതി സ്‌ഥാപിക്കാനും നടി ആക്രമിക്കപ്പെട്ട കേസ് ഈ കോടതിയെ ഏല്‍പിക്കാനും
തീരുമാനിച്ചത്. ശ്രദ്ധയില്‍പെടാതെ വന്ന തീരുമാനമാണിതെന്നും ഹൈകോടതി പറഞ്ഞ
പ്രകാരമാകും നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല