വിവാഹം കഴിക്കണമെങ്കില്‍ എച്ച്.ഐ.വി പരിശോധന നിര്‍ബന്ധം; നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി ഗോവ സര്‍ക്കാര്‍
Published on 11 July, 2019
വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി മുതല്‍ ഗോവയില്‍
ദമ്പതിമാര്‍ക്ക് എച്ച്.ഐ.വി പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍
സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിയമവകുപ്പിനോട്
ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വിശ്വജിത്ത് വ്യക്തമാക്കി. മണ്‍സൂണ്‍ സെക്ഷനില്‍
നിയമസഭയില്‍ ഇത് അവതരിപ്പിക്കുമെന്നും വിശ്വജിത് പറഞ്ഞു.
ഒരു ചെറിയ
സംസ്ഥാനമെന്ന നിലയില്‍ ഗോവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ കൂടി ഇത്തരത്തില്‍
വഴികാട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് മുമ്പ് 2006- ലും
ഇത്തരത്തില്‍ വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍
പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. ഇതു സംബന്ധിച്ച ശിപാര്‍ശ
നിയമ വകുപ്പിന്റെ കീഴിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല