ലോസ് ഏഞ്ചലസ്: ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന സെലിബ്രിറ്റിയായി ഗായിക ടെയ്ലര് സ്വിഫ്റ്റ്. കഴിഞ്ഞ വര്‍ഷം 185
മില്യന്‍ ഡോളര്‍ സമ്പാദ്യം നേടിയ ടെയ്ലര് സ്വിഫ്റ്റ് ഫോര്‍ബ്സ് സെലിബ്രിറ്റി
100 ലിസ്റ്റില്‍ രണ്ടാമതായിരുന്ന ടി വി താരം കൈലി ജെന്നറിനെ രണ്ടാമതാക്കിയാണ് ഈ
നേട്ടം സ്വന്തമാക്കിയത്.
`ബ്ലാങ്ക് സ്പേസ്' ഹിറ്റ് മേക്കര്‍ ടെയ്ലര്
സ്വിഫ്റ്റ് 170 മില്യന്‍ ഡോളര്‍ സമ്പാദ്യവുമായി 2016ലും ടോപ്പ് ലിസ്റ്റില്‍ ഇടം
നേടിയിരുന്നു. നൈറ്റ് ഫ്ളിക്സിലൂടെ സ്ട്രീം ചെയ്ത റെപ്യൂട്ടേഷന്റെ സ്റ്റേഡിയം
ടൂറിലൂടെ (2018) ഈ ഇരുപത്തൊമ്പതുകാരി മില്യണുകള്‍ വാരിക്കൂട്ടിയതായി യു.എസ്
റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊമേഡിയന്‍ എല്ലന്‍ ഡിജെനറസ്, റിയാലിറ്റി ടി.വി
സ്റ്റാര്‍ കിം കര്‍ദാ ഷിയാന്‍ ഗായകരായ റിഹാന, കാറ്റിപെറി, പിങ്ക് എന്നിവരും
ലിസ്റ്റില്‍ ഇടം നേടിയ വനിതാ സെലിബ്രിറ്റികളില്പെടുന്നു.