Image

ദുരന്തകാല രക്ഷാ പ്രവര്‍ത്തനത്തിന്‌ ആപ്‌തമിത്ര; വോളണ്ടിയര്‍മാരുടെ പരിശീലനം തുടങ്ങി

Published on 10 July, 2019
ദുരന്തകാല രക്ഷാ പ്രവര്‍ത്തനത്തിന്‌ ആപ്‌തമിത്ര; വോളണ്ടിയര്‍മാരുടെ പരിശീലനം തുടങ്ങി


ദുരന്തകാല രക്ഷാ പ്രവര്‍ത്തനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ട ആപ്‌തമിത്ര വോളണ്ടിയര്‍മാര്‍ ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പരിശീലനംതുടങ്ങി. രാജ്യത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള 25 സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 30 ജില്ലകളെയാണ്‌ ആപ്‌ത മിത്രയില്‍ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. കേരളത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ കോട്ടയം ജില്ല മാത്രമാണ്‌.

വിയ്യൂര്‍ ഫയര്‍ അക്കാദമിയില്‍ 12 ദിവസത്തെ ട്രെയിനിംഗിന്‌ ശേഷമാണ്‌ ആപ്‌ത മിത്ര വോളണ്ടിയര്‍ കോട്ടയം ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ രണ്ടാം ഘട്ട പരിശീലനത്തിന്‌ എത്തിയത്‌. കോട്ടയം ജില്ലയിലെ എട്ട്‌ സ്റ്റേഷനുകളിലായി 200 വോളണ്ടിയര്‍മാരുണ്ട്‌. 
 സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേരള ഫയര്‍ & റെസ്‌ക്യു വകുപ്പും സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ യുഎന്‍ഡിപി സംസ്ഥാന പ്രോജക്‌ട്‌ ഓഫീസര്‍ ജോ ജോണ്‍ ജോര്‍ജ്‌ പറഞ്ഞു.
കോട്ടയം ഫയര്‍ സ്റ്റേഷനില്‍ നടന്ന രണ്ടാം ഘട്ട പരിശീലന പരിപാടി അസി. കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.ദേശീയ ദുരന്തനിവാരണ സേനയുടെ ട്രെയിനിംഗ്‌ ലഭിച്ച കേരള ഫയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ്‌ പരിശീലകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക