Image

ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല; പിയൂഷ് ഗോയല്‍

Published on 10 July, 2019
ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല; പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ട് ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് നടത്താന്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്ബനികള്‍ക്ക് നല്‍കാനുള്ള നടപടി കേന്ദ്രം ഊര്‍ജിതപ്പെടുത്തിയതായും ആദ്യഘട്ടത്തില്‍ രണ്ടു ട്രെയിനുകള്‍ വിട്ടുനല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ യൂണിയനുകള്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക