Image

അമേഠി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍

Published on 10 July, 2019
അമേഠി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍

അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായി അമേഠി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍. സഞ്ജയ് ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജീവ് ഗാന്ധി ട്രസ്റ്റ് നടത്തുന്ന ആശുപത്രിയാണ് സഞ്ജയ് ഗാന്ധി ഹോസ്പിറ്റല്‍. ട്രസ്റ്റിലെ അംഗങ്ങളില്‍ ഒരാളാണ് രാഹുല്‍ഗാന്ധി.


ആശുപത്രിയില്‍ ഏപ്രില്‍ 25ന് പ്രവേശിപ്പിക്കപ്പെട്ട നന്ദലാല്‍ മിശ്ര എന്നയാളാണ് തൊട്ടടുത്ത ദിവസം മരിച്ചത്. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മിശ്രയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


എന്നാല്‍, മോദി സര്‍ക്കാര്‍ നല്‍കിയ ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള വ്യക്തിയെ ഡോക്ടര്‍മാര്‍ വേണ്ടവിധം ചികിത്സിച്ചില്ലെന്ന ആരോപണം തിരഞ്ഞെടുപ്പിനിടെ ബിജെപി ഉന്നയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക