Image

നാടകങ്ങളും കലാരൂപങ്ങളുമായി ടീമുകള്‍: ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ വര്‍ണ്ണശബളമാക്കാന്‍ കലാസന്ധ്യ

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 July, 2019
നാടകങ്ങളും കലാരൂപങ്ങളുമായി ടീമുകള്‍: ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ വര്‍ണ്ണശബളമാക്കാന്‍ കലാസന്ധ്യ
ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം സംഗമിക്കുന്ന ഹൂസ്റ്റണ്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍  ഓഗസ്റ്റ് 2 വെള്ളിയാഴ്ച  വൈകുന്നേരം  നാലായിരത്തോളം വരുന്ന കലാസ്വാദകര്‍ക്ക്  കലാവിരുന്നാകുവാന്‍ വര്‍ണ്ണാഭമായ കലാസന്ധ്യ.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഇടവകകളുടെ ടീമംഗങ്ങള്‍  ആണ് പരിപാടികള്‍ ഒരുക്കുന്നത് . സമയ പരിമിതി മൂലം ആദ്യം തയ്യാറെടുത്ത പതിനഞ്ചു  ഇടവകകളുടെ പ്രോഗ്രാമുകളാണ്  വേദിയില്‍ ആവതരിക്കപ്പെടുക.  പ്രത്യേക  കണ്‍വന്‍ഷന്റെ കമ്മറ്റിയുടെ വിലയിരുത്തലോടെയും നേരത്തെ തയാറെടുത്തു  വരുന്നതിനാലും മികച്ച പരിപാടികള്‍ക്കാവും  വേദി സാക്ഷ്യം വഹിക്കുക.   നാടകങ്ങളും പരമ്പരാഗത കലാപരികളിലും  കലാസന്ധ്യയിലുണ്ട്. പതിനഞ്ച് മിനിട്ടു സമയ ദൈര്‍ഘ്യമാണ്  ഓരോ ടീമിനും  ഇതിനായി ലഭിച്ചിരിക്കുന്നത്.

 പരിപാടികളുടെ മേല്‍നോട്ടം വഹിക്കുവാന്‍ വിനോദ് ജോസഫിന്റെ നേതൃത്വത്തില്‍  പ്രത്യേക കള്‍ച്ചറല്‍ പ്രോഗ്രാം കമ്മറ്റിയും, ജോര്‍ജ്  കുര്യന്‍ , ജെറില്‍ പുളിയില്‍ എന്നിവരടങ്ങുന്ന   സ്‌റ്റേജ് ലൈറ്റ് സൗണ്ട് ആന്‍ഡ് കമ്മറ്റിറ്റിയുമുണ്ട്. ഇത് കൂടാതെ എല്ലാവരും ഉറ്റു നോക്കുന്ന  സ്‌റ്റേജ് ഓപ്പണിങ്  സെറിമണി തലേന്ന് വ്യാഴാഴ്ച  വെകുന്നേരം ഉത്ഘാടന ദിനത്തില്‍  നടക്കും. ഫാന്‍സിമോള്‍ പള്ളത്തുമഠം, വിനോദ്  ജോസഫ് എന്നിവരാണ് ഓപ്പണിങ് സെറിമണി കോഓര്‍ഡിനേറ്റേഴ്‌സ്.   

കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാല് കാറ്റാഗറികളായി നിരവധി സമാന്തര പ്രോഗ്രാമുകള്‍  നാല് ദിവസത്തെ കണ്‍വന്‍ഷനില്‍ ക്രമീകരിച്ചിരിക്കുന്നതായി കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍  ജോസഫ് പറഞ്ഞു. ലിസ്സി സോജന്‍, പ്രിന്‍സ്  ജേക്കബ്, ടോം കുന്തറ എന്നിവര്‍ കണ്‍വന്‍ഷന്റെ  ജോയിന്റ് സെക്രട്ടറിമാരായും  പ്രവര്‍ത്തിക്കുന്നു.

നാടകങ്ങളും കലാരൂപങ്ങളുമായി ടീമുകള്‍: ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ വര്‍ണ്ണശബളമാക്കാന്‍ കലാസന്ധ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക