Image

നോര്‍ക്ക പദ്ധതി പ്രതീക്ഷ പകരുന്നതാണെന്ന് ഡബ്ലിയു. എം.സി പ്രസിഡന്റ് ജോണി കുരുവിള

Published on 08 July, 2019
നോര്‍ക്ക  പദ്ധതി പ്രതീക്ഷ പകരുന്നതാണെന്ന് ഡബ്ലിയു. എം.സി പ്രസിഡന്റ്  ജോണി കുരുവിള

പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികളുടെ ഉല്‍ക്കണ്ഠക്കും അനിശ്ചിതത്വത്തിനും പരിഹാരം തേടി വേള്‍ഡ് മലയാളി കൗണ്‍സില്‍ സര്‍ക്കാരില്‍ ഏറെക്കാലമായി നടത്തിവരുന്ന സമ്മര്‍ദം ഫലപ്രാപ്തിയിലെത്തിയില്‍.

ജോലി നഷ്ടപ്പെട്ട് മടങ്ങി എത്തുന്ന കേരളീയര്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ആവിഷ്‌കരിച്ച പുനരുദ്ധാരണപദ്ധതിപ്രതീക്ഷ പകരുന്നതാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അറിയിച്ചു.

എല്ലാ രാജ്യങ്ങളിലും കുടിയേറിയ മലയാളികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന പ്രവാസി സമൂഹമാണ് ഗള്‍ഫ് രാജ്യങ്ങളിലേത്. മറ്റ് അമേരിക്കന്‍, യൂറോപ്യന്‍, ആസ്ട്രേലിയന്‍ രാജ്യങ്ങളിലൊക്കെ കുടിയേറ്റം സാദ്ധ്യമാകുമ്പോള്‍ ആരോഗ്യം നഷ്ടപ്പെടുമ്പോഴും തൊഴില്‍ നിയമങ്ങള്‍ മാറുമ്പോഴും തൊഴില്‍ നഷ്ടപ്പെട്ട് ജന്മദേശത്തേക്ക് വെറും കയ്യോടെ മടങ്ങിവരാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഗള്‍ഫ് മലയാളികള്‍.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുപത് ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ തേടി എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ദിനംപ്രതി തൊഴില്‍ നഷ്ടപ്പെട്ട് നിരാശരായി മടങ്ങിയെത്തുന്ന പ്രവാസികളുടെ കണക്ക് ആരും പുറത്തുപറയുന്നില്ല എന്നുമാത്രം. മടങ്ങി വരുന്നവരുടെ ക്ഷേമം സര്‍ക്കാരിന്റെ മുഖ്യപരിഗണനയിലാണ് എന്ന് നിരന്തരം പറയുന്നതല്ലാതെ ഫലപ്രദമായ ആശ്വാസ നടപടി സ്വീകരിക്കാതെ വന്നപ്പോഴാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെയും ഗ്ലോബല്‍ കൗണ്‍സിലിലെയും നേതൃത്വം വര്‍ഷങ്ങളായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലും ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തിവന്നത്.

ഇടതുമുന്നണി സര്‍ക്കാര്‍ പ്രവാസികളുടെ പങ്കാളിത്തം വികസന കാര്യങ്ങളില്‍ ഉപയോഗിക്കാന്‍ ആരംഭിച്ച ലോക കേരള സഭ എന്ന ആഗോളമലയാളി പ്രതിനിധി സഭയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരതത്തിനകത്തും പുറത്തുമുള്ള നേതൃത്വത്തില്‍ നിന്നും പതിമൂന്നോളം പ്രതിനിധികളെ ഉള്‍പ്പെടുത്തിയത്.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഇ.വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു. മത്തായി, ഇന്ത്യ റീജ്യണ്‍ പ്രസിഡന്റ് ഷാജി എം മാത്യു, കേരള കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് കുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കൊപ്പം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സെക്രട്ടറിയേറ്റില്‍ നടത്തിയ ഉപവാസ സമരം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രസക്തി കൂടുതല്‍ കരുത്തുറ്റതാക്കി.

സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, പ്രവാസി വ്യവസായ മേഖലയിലും കോളിളക്കം സൃഷ്ടിച്ചപ്പോള്‍ മറ്റ് പ്രവാസി സംഘടനകള്‍ പ്രതികരിക്കാതിരുന്നപ്പോള്‍ വര്‍ഗ്ഗ രാഷ്ട്രീയ ചായ്വില്ലാത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിയ ഉപവാസ യജ്ഞം ഭരണകൂടത്തിന് കാണാതിരിക്കാനായില്ല എന്നതിനു തെളിവാണ് അതിനടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രിയും പ്രവാസി ക്ഷേമവകുപ്പ് അധികൃതരും പ്രസിഡന്റ് ജോണി കുരുവിള, അഡ്വ. ശിവന്‍ മഠത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നിവേദസംഘത്തെ കാണുകയും ഭാവി കര്‍മ്മ പദ്ധതികള്‍ക്കായി ആശയവിനിമയം നടത്തിയതും ശുഭോദര്‍ക്കമായ കാര്യമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇതിനോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ഓഫീസില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓരോ രാജ്യത്തെയും പ്രോവിന്‍സുകളെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാനും ധാരണയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക