Image

കുമ്പളങ്ങിയ്‌ക്കും ഇഷ്‌കിനും ശേഷം 'വെയിലു'മായി ഷെയ്‌ന്‍ നിഗം

Published on 08 July, 2019
കുമ്പളങ്ങിയ്‌ക്കും ഇഷ്‌കിനും ശേഷം 'വെയിലു'മായി ഷെയ്‌ന്‍ നിഗം

കുമ്പളങ്ങി നൈറ്റ്‌സ്‌, ഇഷ്‌ക്‌ എന്നീ വിജയ ചിത്രങ്ങള്‍ക്ക്‌ ശേഷം ഷെയ്‌ന്‍ നിഗം നായകനായി വെയില്‍ എന്ന സിനിമ അണിയറയിലൊരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടു.

അങ്കമാലി ഡയറീസ്‌, ഈമയൗ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ അസിറ്റന്റായിരുന്ന ശരത്‌ മേനോനാണ്‌ വെയില്‍ സംവിധാനം ചെയ്യുന്നത്‌. ശരതിന്റെ ആദ്യ ചിത്രമാണിത്‌. ഷെയ്‌നിനെ കൂടാതെ സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഷൈന്‍ ടോം ചാക്കോ എന്നിവരും വെയിലില്‍ പ്രധാനകഥാപാത്രങ്ങളാണ്‌.

ഷാസ്‌ മുഹമ്മദാണ്‌ ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ്‌ എഡിറ്റിംഗ്‌. ഗുഡ്‌ വില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക