Image

'മാര്‍ഗം': സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ തീം സോങ് റിലീസ് ചെയ്തു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 July, 2019
 'മാര്‍ഗം':  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍  തീം സോങ് റിലീസ് ചെയ്തു.
ഹൂസ്റ്റണ്‍ : ചിക്കാഗോ സെന്റോ തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാര്‍ കണവന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന തീം സോങിന്റെയും, 'മാര്‍ഗം' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെയും  പ്രകാശന കര്‍മ്മം  നടന്നു.  

ജൂലൈ 3 നു സീറോ മലബാര്‍ സഭയുടെ  ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍  നടന്ന  സഭാദിന ആഘോഷ സമ്മേളനത്തില്‍ വെച്ച്  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഷംഷാബാദ് രൂപതാ മെത്രാന്‍  മാര്‍ റാഫേല്‍ തട്ടേലിനു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍  ഷിക്കാഗോ   രൂപതാ   ചാന്‍സലര്‍ റവ ഫാ ജോണിക്കുട്ടി പുലിശ്ശേരി, പ്രശസ്ത  ക്രിസ്തീയ സംഗീത സംവിധായകനും ഗായകനുമായ  പീറ്റര്‍ ചേരാനെല്ലൂര്‍,  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 'തോമാ ശ്ലീഹായുടെ  മാര്‍ഗം വിശുദ്ധിലേക്കുള്ള മാര്‍ഗം' എന്നതാണ് തീം.

'ആകാശത്തില്‍ നിന്ന് പൊഴിച്ചിടേണേ ..ആത്മാവേ പരിശുദ്ധാത്മാവേ'  എന്ന ഗാനത്തിന് ഷിക്കാഗോ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറുമായ  മാര്‍ ജോയ് ആലപ്പാട്ട്    
രചന നിര്‍വഹിച്ചിരിക്കുന്നു  എന്നതും പ്രത്യേകതയാണ്.  ഫാ. സിറിയക് കോട്ടയില്‍, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ബേബി ജോണ്‍  കലയന്താനി തുടങ്ങിയവരാണ് മറ്റു ഗാനങ്ങള്‍ക്ക്  രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്.

പീറ്റര്‍ ചേരാനെല്ലൂര്‍ ഗാനങ്ങള്‍ക്കു ഈണം പകര്‍ന്നിരിക്കുന്നു.  വിജയ് യേശുദാസ്, ശ്വേത മോഹന്‍, കെസ്റ്റര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ , വിത്സണ്‍  പിറവം തുടങ്ങി പ്രമുഖ ഗായകരാണ് ഈ ആല്‍ബത്തിലെ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

കണ്‍വന്‍ഷനു  ആതിഥേയത്വം വഹിക്കുന്ന  ഹൂസ്റ്റണ്‍  സെന്റ് ജോസഫ്  ഫൊറോനാ ദേവാലയത്തിലും സിഡിയുടെ  പ്രകാശന കര്‍മ്മം നടന്നു.  ദുക്‌റാന തിരുനാളില്‍ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങില്‍ ഫൊറോനാ വികാരിയും  കോ കണ്‍വീനറുമായ   ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ജോയിന്റ് കണ്‍വീനറും അസിസ്റ്റന്റ് വികാരിയുമായ ഫാ രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  അലക്‌സാണ്ടര്‍ കുടക്കച്ചിറ, മറ്റു എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ്  ഒന്ന് മുതലാണ് കണ്‍വന്‍ഷന്‍.

 'മാര്‍ഗം':  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍  തീം സോങ് റിലീസ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക