Image

ഒരു നാടിന്റെ രഹസ്യം ഈ പെൺകുട്ടി വെളിപ്പെടുത്തുന്നു: ചിലപ്പോൾ പെൺകുട്ടി ജൂലൈ 19 ന്

Published on 06 July, 2019
ഒരു നാടിന്റെ രഹസ്യം ഈ പെൺകുട്ടി വെളിപ്പെടുത്തുന്നു: ചിലപ്പോൾ പെൺകുട്ടി ജൂലൈ 19 ന്

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ചിലപ്പോൾ പെൺകുട്ടി ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.ഏറെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . കാശ്മീരിന്‍റെ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുങ്ങുന്നത് . പത്താം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ആണ് ചിത്രത്തിലെ കഥ പറയുന്നത് . ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളവും, കാശ്മീരുമാണ്

 Image result for chilappol penkutty

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ചെയ്യുന്നതു. അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തിന്റെ ആഘാതത്തിലാണ് കഥ തുടക്കം. കലോത്സവ വേദികളിൽ വിസ്മയങ്ങൾ തീർത്ത ആവണി എസ് പ്രസാദും, കാവ്യാ ഗണേശും കടല്‍ കടന്നെത്തിയ ദുബായ് കുട്ടിതാരം സമ്രിന്‍ രതീഷ്‌, പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ കൃഷ്ണചന്ദ്രൻ ,സുനിൽ സുഗത , അരിസ്റ്റോസുരേഷ്, ദിലീപ് ശങ്കർ, സുനീഷ്ച്ചുനക്കര, സമ്രീൻ, ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി, ജലജ, നൗഷാദ്, അഡ്വ.മുജീബ് റഹുമാൻ, തുടങ്ങിയവരും അഭിനയിക്കുന്നു.പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളിലൂടെയാണ് കഥ വികസിക്കുന്നത്. നിയമത്തിന്റെ മുമ്പിൽ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികളുടെ ഒരു ഇൻവെസ്റ്റിഗേഷനിലൂടെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് ഇതി വ്യത്തം.

Image result for chilappol penkutty


ക്യാമറ ശ്രീജിത്ത് ജി. നായർ, സംഗീതം അജയ്സരിഗമ, ഗാനങ്ങൾ രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാകട, എം കമറുദ്ദീൻ, എസ്.എസ്.ബിജു, ഗായകർ വൈക്കം വിജയലക്ഷമി, അഭിജിത്ത് കൊല്ലം, സോളി കത്രീൻ, അർച്ചന വി പ്രകാശ് .. അസോ ഡയറക്ടർ ആദർശ് ആനയടി, അസിഡയറക്ടേഴ്സ് വിനീഷ് നെന്മാറ, രാഹുൽ, മേക്കപ്പ് മധു കാലടി, വസ്ത്രാലങ്കാരം സതീഷ് നേമം, കല അജയ് വർണശാല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക