Image

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ആസിഫ് അലി....കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ ടീസര്‍ പുറത്തിറങ്ങി

Published on 06 July, 2019
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ആസിഫ് അലി....കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകന്‍ ആയ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ എത്തിയ അശ്വതി മനോഹരന്‍ ആണ് ആസിഫ് അലിയുടെ നായികയായി എത്തുന്നത്.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തിലെത്തിയ ചിത്രമാണിത് .കേരളത്തിലെ തലശ്ശേരി ടൗണില്‍ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതില്‍ ഉള്‍പ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം.. നര്‍മ്മത്തിനും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ തലശ്ശേരി ഭാഷയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതല്‍ നര്‍മ്മ സാധ്യതകള്‍ നല്‍കും. പ്രശ്‌നബാധിത ദമ്ബതികളില്‍ ഭാര്യാ വേഷം ചെയ്യുന്ന ഷിബ്ല തന്റെ കന്നി ചിത്രത്തിനായി വന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്. ചത്രം ചിരിപ്പിച്ചു ചിന്തിപ്പിച്ചു മുന്നേറുകയാണ്.

 ബോളിവുഡിലെ ഭൂമി പെഡ്‌നേക്കര്‍, തെന്നിന്ത്യന്‍ സിനിമയിലെ അനുഷ്‌ക ഷെട്ടി എന്നിവരെ പോലെ പ്ലസ് സൈസ് ഹീറോയിന്‍ എന്ന നായികാ സങ്കല്പം മലയാള സിനിമയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ ആസിഫ് അലിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അഡ്വക്കറ്റ് പ്രദീപന്‍ എന്ന റോള്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

 സ്ഥിരം ബിടെക്ക് വിദ്യാര്‍ത്ഥി, അലസയൗവ്വനം വേഷങ്ങളില്‍ നിന്നും മാറി രാഷ്ട്രീയ പ്രവര്‍ത്തനവും അല്‍പ്പം കുശാഗ്രബുദ്ധിയും തരികിടകളുമൊക്കെയുള്ള വക്കീലായി ആസിഫ് അലി ചിത്രത്തില്‍ തിളങ്ങുന്നത്. ആസിഫിനോളം തന്നെ തുല്യപ്രാധാന്യത്തിലാണ് അഹമ്മദ് സിദ്ദിഖിയുടെ കഥാപാത്രവും അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രത്തിന് മറ്റാരെയും പെട്ടെന്ന് സങ്കല്‍പ്പിക്കാനാവാത്ത അത്രയും സ്വാഭാവികതയോടെയാണ് അഹമ്മദ് സിദ്ദിഖിയുടെ അഭിനയം.നായികാ കഥാപാത്രമായ കാന്തിയായി എത്തിയ ഷിബിലയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക