Image

ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് നടന്നു!

Published on 06 July, 2019
ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് നടന്നു!

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് ഇന്നലെ വൈകുന്നേരം 5മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സംവിധായകന്‍ വ്യാസന്‍ കെ.പി. , സിദ്ദിഖ്, അനു സിത്താര, നാദിര്‍ഷ തുടങ്ങി സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ എല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെത്തുന്നതറിഞ്ഞ് നിരവധി ആളുകള്‍ മാളില്‍ തടിച്ചുകൂടിയിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും സല്ലപിച്ചും ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്.

ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ വരുന്നത് കോഴിക്കോടാണെന്ന് ദിലീപ് പറഞ്ഞു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിനായി വേണ്ടിയായിരുന്നു അത്‌.

അതേസമയം, ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ ആറിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ ദിലീപും കൃഷ്ണന്റെ ഭാര്യയായി ശ്രീജ എന്ന കഥാപാത്രമായെത്തുന്നത് അനുസിത്താരയാണ്. പണം പലിശക്ക് കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകളാണ് ശ്രീജ. കൃഷ്ണനുമായി പ്രണയത്തിലാകുന്ന ശ്രീജ വീട് വിട്ട് കൃഷ്ണനോടൊപ്പം ഇറങ്ങി പോവുകയും വിവാഹിതയാവുകയും ചെയ്യുകയാണ്.

കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ദിലീപ്, സിദ്ദിഖ്, അനു സിത്താര എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നു തുടങ്ങി വന്‍താരനിരയാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക