Image

ഇളയദളപതി വിജയ് ആരാധനയില്‍ തരംഗം സൃഷ്ടിച്ച് പെണ്‍കുട്ടികള്‍

Published on 05 July, 2019
ഇളയദളപതി വിജയ് ആരാധനയില്‍ തരംഗം സൃഷ്ടിച്ച് പെണ്‍കുട്ടികള്‍

യ താരം ഇളയദളപതിയോടുള്ള ആരാധന തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയിലൂടെ പ്രകടിപ്പിക്കുകയാണ് ഒരു സംഘം പെണ്‍ സുഹൃത്തുക്കള്‍. താരത്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഡാന്‍സ് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്.

വിജയിയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഡാന്‍സ് നമ്പരുകളായ അപ്പടി പോട്, ഡാഡി മമ്മീ എന്നീ ഗാനങ്ങള്‍ക്കാണ് ചുവടുവെയ്പ്. ഇതിനോടകം തന്നെ വിഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 

ദാവണിയില്‍ അപ്പടി പോട് എന്ന ഗാനത്തിനു ചുവടുവെയ്ക്കുന്നവര്‍ മോഡേണ്‍ ലുക്കില്‍ ഡാഡി മമ്മിക്ക് ഡാന്‍സ് ചെയ്യുന്നു. ' വിജയ് സാറിന്റെ പിറന്നാളിന് ഞങ്ങളുടെ ചെറിയ സമ്മാനം' എന്ന കുറിപ്പോടുകൂടിയായിരുന്നു വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക