Image

സത്യം പറഞ്ഞാ വിശ്വസിക്കുവോ: നാട്ടിന്‍പുറത്തുകാരിയായി സംവൃത! ഒപ്പം ബിജു മേനോനും!

Published on 05 July, 2019
സത്യം പറഞ്ഞാ വിശ്വസിക്കുവോ: നാട്ടിന്‍പുറത്തുകാരിയായി സംവൃത! ഒപ്പം ബിജു മേനോനും!


ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത രസികനിലൂടെ മലയാളി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നായികയാണ്‌ സംവൃത സുനില്‍. വിവാഹ ശേഷം സിനിമ വിട്ട താരം വീണ്ടും തിരിച്ചെത്തുന്നത്‌ ബിജു മേനോന്‍ ചിത്രത്തിലൂടെയാണ്‌.

സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സംവ്യതയുടെ പുതിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്‌. തിരിച്ചുവരവില്‍ വലിയ പ്രാധാന്യമുളള ഒരു റോളിലാണ്‌ നടി എത്തുന്നത്‌. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഒരു വടക്കന്‍ സെല്‍ഫിക്ക്‌ ശേഷം ജി പ്രജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌ സത്യം പറഞ്ഞ വിശ്വസിക്കുവോ. ഇത്തവണ വ്യത്യസ്‌തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ്‌ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്‌. 

തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയ്‌ക്ക്‌ വേണ്ടി തിരക്കഥയൊരുക്കിയ സജീവ്‌ പാഴൂരാണ്‌ ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്‌. സംവൃത സുനിലിന്റെ തിരിച്ചുവരവ്‌ ചിത്രമെന്ന നിലയിലാണ്‌ സത്യം പറഞ്ഞാ വിശ്വസിക്കുവോ എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക