Image

ഞാന്‍ നായികയായി സിനിമയിലെത്തിയത് ഭര്‍ത്താവ് പിന്തുണച്ചത് കൊണ്ട് മാത്രമാണെന്ന് നടി അനു സിത്താര

കല Published on 05 July, 2019
ഞാന്‍ നായികയായി സിനിമയിലെത്തിയത് ഭര്‍ത്താവ് പിന്തുണച്ചത് കൊണ്ട് മാത്രമാണെന്ന് നടി അനു സിത്താര

മലയാളത്തിലെ മുന്‍നിര നായികയാണ് ഇപ്പോള്‍ അനു സിത്താര. കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നു അനു സിത്താരയ്ക്ക്. എന്നാല്‍ അതൊരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നതല്ലെന്നും അനുസിത്താര പറയുന്നു. എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവ് വിഷ്ണുവിന്‍റെ പിന്തുണ കൊണ്ട് സിനിമയിലെത്താനുള്ള ഭാഗ്യം ലഭിച്ചെന്നും അനുസിത്താര വെളിപ്പെടുത്തുന്നു. 
വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമാകുന്നത്. അതിന് ഭര്‍ത്താവ് വിഷ്ണുവിന്‍റെ പിന്തുണ വലുതാണ്. എന്‍റെ കൂടെ സിനിമാ ലൊക്കേഷനുകളില്‍ വരുന്നത് വിഷ്ണുവേട്ടനാണ്. ടി.വിയില്‍ ചെറിയ പരസ്യം പോലും എന്‍റേതായി വന്നാല്‍ വിഷ്ണുവേട്ടന്‍റെ അമ്മയും അച്ഛനും വിടാതെ കാണും. 
ദിലീപ് നായകനായ ശുഭരാത്രിയാണ് അനുവിന്‍റെ പുതിയ റിലീസ്. മമ്മൂട്ടിയുടെ മാമാങ്കത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക