Image

ദിലീപിന്റെ രാജി മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്രകാരം; എ.എം.എം.എയുടെ വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ട്‌ പുറത്ത്‌

Published on 04 July, 2019
  ദിലീപിന്റെ രാജി മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്രകാരം; എ.എം.എം.എയുടെ വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ട്‌ പുറത്ത്‌


കൊച്ചി: താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ്‌ മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ്‌ സംഘടനയില്‍ നിന്ന്‌ രാജി വെച്ചതെന്ന്‌ അമ്മ സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌.

ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും പ്രതിപാദിക്കുന്നുണ്ട്‌. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്‌ നടി ഊര്‍മിള ഉണ്ണിയാണു വിഷയം ഉന്നയിച്ചതെന്നും ഐകകണ്‌ഠ്യേന കയ്യടിച്ചാണു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപ്‌ സ്വമേധയ രാജിവെച്ചതാണെന്ന നടന്‍ സിദ്ധീഖ്‌ അടക്കമുള്ളവരുടെ പ്രസ്‌താവന തള്ളുന്നതാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം യോഗത്തിന്‌ ഊര്‍മ്മിള ഉണ്ണി പങ്കെടുത്തില്ലയെന്നതും ശ്രദ്ധേയമായി.


എ.എം.എം.എയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ രാജി വെച്ച ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്‌, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ ഏതൊക്കെ വിഷയത്തിലാണ്‌ ചര്‍ച്ച നടത്തിയെന്നതില്‍ വിശദാംശങ്ങളൊന്നുമില്ല.

അതേസമയം ' എ.എം.എം.എ'യില്‍ നിന്ന്‌ രാജി വെച്ച നടിമാരെ അപേക്ഷഫീസ്‌ പോലും വാങ്ങാതെ തിരിച്ച്‌ എടുക്കണമെന്ന്‌ നടന്‍ മമ്മൂട്ടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. എ.എം.എം.എയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ജനറല്‍ ബോഡിയിലാണ്‌ ആവശ്യം ഉയര്‍ന്നത്‌.

അപാകത ഉണ്ടാകാത്തവിധം ' എ.എം.എം.എ'യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടതായി മനോരമ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ' എ.എം.എം.എ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത്‌ തല്‍ക്കാലം മാറ്റിവച്ചതാണെന്നും ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന്‌ പ്രസിഡന്റ്‌ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
Join WhatsApp News
Boby Varghese 2019-07-04 10:53:32
Movie industry is heavily male dominated all over the world. It is true in Hollywood and Boliwood
If any girl wants male, female equality in movie industry, she is at the wrong place. She should look for a job in health care or teaching etc.
Me2 2019-07-04 14:00:15
People like Trump, Dileep, P.J. Kurien are all supposed to step aside as they are alleged of rape, sex abuse etc.  If they think they can continue what they are doing and cling on to power, then the reason for that is, people like you.  It doesn't matter who you are or where you work ( Health profession or teaching) it doesn't give you any right to abuse women. People those who are abusing women have real problem, I mean mental problem.   55 million Americans who elected Trump have problem ( it is a small amount considering the total population ) But, people who respect male female relationship are much more than that. It will come to your door step. So, if you are indulging any 'Trump behavior' give it up and join the civilized society.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക