Image

സിംഫണി സക്കറിയ എവിടെ ? ആകാംഷയും സസ്‌പെന്‍സും നിറച്ച് എവിടെ... ആദ്യ പ്രതികരണം ഇങ്ങനെ !

Published on 04 July, 2019
സിംഫണി സക്കറിയ എവിടെ ? ആകാംഷയും സസ്‌പെന്‍സും നിറച്ച് എവിടെ... ആദ്യ പ്രതികരണം ഇങ്ങനെ !

മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എവിടേക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം. ആശ ശരത്തിന്റെ പ്രകടനം അഭിനന്ദാര്‍ഹമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാതാവുന്നതും തുടര്‍ന്ന് അദ്ദേഹത്തെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ കെ കെ രാജീവ് ചിത്രം എവിടെ .കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ആകാംഷയും സസ്‌പെന്‍സുമെല്ലാം നിറച്ച് എവിടെ യുടെ ട്രെയിലറും പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ സ്വീകര്യത ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക