Image

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറകള്‍ക്ക് മുന്നില്‍ കാവ്യ മാധവന്‍

Published on 04 July, 2019
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറകള്‍ക്ക് മുന്നില്‍ കാവ്യ മാധവന്‍

ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ പൊതിവേദികളില്‍ നിന്നും ഒരു നീണ്ട അകലം പാലിച്ച നടി കാവ്യാ മാധവന്‍. അതുകൊണ്ട് തന്നെ ഈ നടിയെ പൊതുവേദിയിൽ വരുമ്പോൾ വലിയ വാർത്തയാവാറുണ്ട്. ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം കാവ്യാ മാധവന്‍ കാമറ കണ്ണുകള്‍ക്ക് പിടികൊടുത്തിരിക്കുകയാണ്. നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങിനെത്തിയപ്പോഴാണ് കാവ്യ കാമറയ്ക്ക് മുന്നില്‍ എത്തിയത്.


കൊച്ചി എളംകുളം പള്ളിയിലെ ചടങ്ങില്‍ ദിലീപിനൊപ്പമാണ് കാവ്യ എത്തിയത്. ചുരിദാറില്‍ അതി സുന്ദരിയായി എത്തിയ കാവ്യയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ചടങ്ങിന് വളരെ നേരത്തെ തന്നെ പള്ളിയില്‍ എത്തിയ ഇരുവരും ചടങ്ങു മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവിടെ നിന്നും തിരിച്ചത്. പോകും മുന്‍പ് ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഒപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

Join WhatsApp News
Question 2019-07-04 10:42:01
ഇനി ആരുടെ കുടുംബം കലാക്കാനാണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക