Image

ഇളയദളപതി ചിത്രം ബിജിലില്‍ ഷാറൂഖ് എത്തുന്നത് 'ചക് ദേ ഇന്ത്യ'യിലെ 'കബീര്‍ ഖാന്‍' ആയിട്ടോ? കിങ് ഖാന്റെ സാന്നിധ്യം സ്ഥിരീകരിച്ച്‌ നിര്‍മ്മാതാക്കള്‍

Published on 03 July, 2019
ഇളയദളപതി ചിത്രം ബിജിലില്‍ ഷാറൂഖ് എത്തുന്നത് 'ചക് ദേ ഇന്ത്യ'യിലെ 'കബീര്‍ ഖാന്‍' ആയിട്ടോ? കിങ് ഖാന്റെ സാന്നിധ്യം സ്ഥിരീകരിച്ച്‌ നിര്‍മ്മാതാക്കള്‍

സീറോയുടെ പരാജയത്തിന് ശേഷം ഒരു വലിയ ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍. ചെയ്യുന്ന സിനിമയൊന്നും പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ സാധിക്കാത്തത് കൊണ്ടാണ് ഈ ഇടവേള. നല്ല പുസ്തകങ്ങള്‍ വായിക്കുക, നല്ല കഥകള്‍ കേള്‍ക്കുക, കുടുംബത്തോടൊപ്പം ചിലവഴിക്കുക ഇവയെല്ലാം ആസ്വദിക്കാനാണ് താരത്തിന്റെ തീരുമാനം. എന്നാല്‍ ആറ്റ്‌ലി വിജയ് ചിത്രമായ ബിജിലില്‍ ഷാറൂഖിനെ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പ് പറഞ്ഞു കേട്ടതുപോലെ ഒരു വില്ലനായിട്ടല്ല, മറിച്ച്‌ ഒരു ഗാനരംഗത്തില്‍ അതിഥി വേഷമായിരിക്കും ഷാറൂഖ് ചെയ്യുന്നത്. 16 പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലകനായി വിജയ് എത്തുന്നത്. ഏ.ആര്‍ റഹ്മാനാണ് സംഗീതം. അതേസമയം സൂപ്പര്‍ഹിറ്റ് ഷാറൂഖ് ചിത്രമായ ചക്‌ദേ ഇന്ത്യയിലെ കബീര്‍ ഖാന്‍ എന്ന റോളാണോ ഷാറൂഖ് ചെറിയ ഒരു രംഗത്തിന് വേണ്ടി ചെയ്യുന്നതെന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്. ചക് ദേ ഇന്ത്യയില്‍ ഇന്ത്യന്‍ വുമണ്‍സ് ഹോക്കി ടീമിന്റെ ക്യാപ്റ്റനായിട്ടായിരുന്നു ഷാറൂഖ് അഭിനയിച്ചത്.

ചെന്നെ സൂപ്പര്‍കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ ഐ.പി.എല്‍ മത്സരത്തിനിടയില്‍ ഷാറൂഖ്-ആറ്റ്‌ലിയെ കണ്ടത് മുതലാണ് പുതിയ ചിത്രത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. മെര്‍സല്‍ ഹിന്ദിയിലേക്ക് ഷാറൂഖിനെ വെച്ച്‌ ആറ്റ്‌ലി ചെയ്യുന്നെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക