Image

മതമാണ്‌ നിങ്ങളെ കൊണ്ട്‌ ഇത്‌ ചെയ്യിച്ചതെങ്കില്‍ നിങ്ങള്‍ കലയ്‌ക്ക്‌ ചേര്‍ന്ന ആളല്ല: സിദ്ധാര്‍ത്ഥ്‌

Published on 03 July, 2019
മതമാണ്‌ നിങ്ങളെ കൊണ്ട്‌ ഇത്‌ ചെയ്യിച്ചതെങ്കില്‍ നിങ്ങള്‍ കലയ്‌ക്ക്‌ ചേര്‍ന്ന ആളല്ല: സിദ്ധാര്‍ത്ഥ്‌

മതവുമായും ആത്മീയതയുമായും അകന്നെന്ന കാരണം പറഞ്ഞ്‌ ദംഗല്‍ ഫെയിം സൈറ വസീം അഭിനയം അവസാനിപ്പിച്ചത്‌ സിനിമാലോകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. 

സിനിമാരംഗത്തെ പല പ്രമുഖരും നടിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി. നടിയും നിര്‍മ്മാതാവുമായ രവീണ ടണ്ടന്‍ വിഷയത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ച്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. സൈറയുടെ തീരുമാനം ഒരു ദുരന്തമാണെന്നാണ്‌ അനുപം ഖെര്‍ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ അവര്‍ക്ക്‌ എന്തു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌ നടന്‍ സിദ്ധാര്‍ത്ഥ്‌. കലയില്‍ മതത്തിന്റെ ആവശ്യകതയില്ലെന്നും മതം ഒരാളെ കലയില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നുവെങ്കില്‍ അന്തിമമായി ആ വ്യക്തി കലയ്‌ക്ക്‌ ചേര്‍ന്ന ആളല്ലെന്നും സിദ്ധാര്‍ത്ഥ്‌ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ സൈറയുടെ വ്യക്തിപരമായ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക