Image

ചിരിപ്പിക്കുന്ന ഇടിവെട്ട് നമ്പറുകളുമായി സച്ചിനും കൂട്ടരും ഈ മാസം 19 ന്

Published on 02 July, 2019
ചിരിപ്പിക്കുന്ന ഇടിവെട്ട് നമ്പറുകളുമായി സച്ചിനും കൂട്ടരും ഈ മാസം 19 ന്
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സച്ചിന്‍ ഈ മാസം 19 ന് തിയേറ്ററുകളിലേക്ക്. നിവിന്‍ പൊളി നായകനായ 1983 ശേഷം ഒരു ക്രിക്കറ്റ് ചിത്രം എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്ലീന്‍ ഫാമിലി എന്റര്‍ടൈന്‍മെന്റാണ്.

സൗഹൃദവും , ക്രിക്കറ്റ് മത്സരവും പ്രണയവുമെല്ലാം ചേര്‍ന്നൊരു ഹാസ്യചിത്രമാണ് സച്ചിന്‍. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക. അഞ്ജലി എന്ന കഥാപാത്രമായാണ് അന്ന സച്ചിന്‍ സിനിമയില്‍ എത്തുന്നത്.ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത് . സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

പ്രശസ്ത സംവിധായകനായ എസ് എല്‍ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നതെന്നതാണ് പ്രത്യേകത. അഡ്വ. ജൂഡ് ആഗ്‌നെല്‍ സുധിര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഡികുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍!ക്ക് ഈണം നല്‍കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക