Image

സിനിമയോ സീരിയലോ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വഴികാട്ടിയായി സൂര്യചിത്ര ഫിലിം ഡയറക്ടറി

Published on 02 July, 2019
സിനിമയോ സീരിയലോ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വഴികാട്ടിയായി സൂര്യചിത്ര ഫിലിം ഡയറക്ടറി
മലയാള സിനിമയിലെ സജീവമായ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് ഷാജി പട്ടിക്കര. ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ഡയറക്ടറിയുടെ സഹായത്താല്‍ നടീനടന്‍മാരെയും സിനിമ സാങ്കേതികവിദ്ഗദരെയും ബന്ധപ്പെടാം. ഏറെ ആധികാരികതയുള്ള ഡയറക്ടറിയുടെ പതിനൊന്നാം ലക്കമാണ് പുറത്തിറങ്ങിയത്. സിനിമയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

സൂര്യചിത്ര ഫിലിം ഡയറക്ടറി മലയാള സിനിമയിലേയും, ടി.വി. രംഗത്തെയും സൂപ്പര്‍ താരങ്ങള്‍മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വരെയുള്ളവരുടെ ഫോണ്‍നമ്പറുകള്‍ ഇതിലൂടെ ലഭ്യമാണ്. സിനിമയുടെ സാങ്കേതികവിദ്ഗധരായ ക്യാമറാമാന്‍മാര്‍, മേക്കപ്പ്മാന്‍മാര്‍, ആര്‍ട്ട് ഡയറക്ടര്‍മാര്‍, കോസ്റ്റ്യൂമേഴ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുകള്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്, ലോക്കേഷന്‍ മാനേജര്‍മാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍, തിരക്കഥാകൃത്തുക്കള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ്, മ്യൂസിക് ഡയറക്ടേഴ്‌സ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, പി.ആര്‍.ഒ., സിനിമ, ടി.വി. പ്രൊഡ്യൂസേഴ്‌സ്, ഗാനരചയിതാക്കള്‍, ടി.വി. ഡയറക്ടേഴ്‌സ് എന്നിവരുടെ ഫോണ്‍നമ്പരുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക