Image

കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു

Published on 02 July, 2019
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
ന്യു യോര്‍ക്ക്: കൈരളി ടിവി. യു.എസ്.എ മികച്ച കവിതക്കു നല്‍കുന്ന പുരസ്‌കാരവും ക്യാഷ് അവാര്‍ഡും പ്രമുഖ എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര, ജനനി പത്രാധിപര്‍ ജെ. മാത്യൂസില്‍ നിന്നു ഏറ്റു വാങ്ങി. ഇ-മലയാളി സഹിത്യ അവാര്‍ഡ് ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

ലാന ജോ. സെക്രട്ടറി കെ.കെ.ജോണ്‍സണ്‍ ബഹുമുഖ പ്രതിഭയായ ഡോണ മയൂരയെ പരിചയപ്പെടുത്തി. ഐ.ടി രംഗത്തു ജോലി ചെയ്യുമ്പോള്‍ തന്നെയാണു അവര്‍ ഈ സര്‍ഗ സ്രുഷ്ടികള്‍ സമ്മാനിക്കുന്നതെന്നു ജോണ്‍സന്‍ ചൂണ്ടിക്കാട്ടി. നഴ്‌സസ് അസോസിയേഷന്‍ സ്ഥാപക നേതാക്കളായ ശോശാമ്മ ആന്‍ഡ്രൂസ്, ഉഷാജോര്‍ജ്, കൈരളി ടി.വിയുടെ ജേക്കബ് മാനുവല്‍എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു .

'കൈരളി ടിവി നല്‍കിയ ഈ അവാര്‍ഡ് എന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന സമ്മാനമായി ഞാന്‍ കരുതുന്നു'വെന്നു ഡോണ മയൂര പറഞ്ഞു. 'എന്താണ് കവിതക്ക് മാത്രമായ ഒരു അവാര്‍ഡ് കൈരളിടിവി നല്കാന്‍ തീരുമാനിച്ചത്? പ്രവാസി മലയാളികളില്‍ കവിത വായിക്കുന്നവരേക്കാള്‍ ചെറുകഥയും നോവലും വായിക്കുന്നവരാണല്ലോ കൂടുതല്‍, എന്നിട്ടും എന്തുകൊണ്ടാണ് കവിത തെരെഞ്ഞെടുത്തത്?

കൈരളി ടിവിയാണ് കവിതക്കുള്ള റിയാലിറ്റി ഷോ തുടങ്ങിയത്. മാമ്പഴം എന്ന പേരില്‍ കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോ തുടങ്ങിയത്. അമേരിക്കന്‍ മലയാളികള്‍ സാമ്പത്തികമായിഉന്നതിയിലായിരിക്കുമ്പോള്‍ തന്നെമാത്രമല്ല ഭാരതീയസംസ്‌കാരവും ഗൃഹാതുരതവും ചുമലിലേറ്റിയവരാണെന്നു നമുക്കു കാണിച്ചു തന്ന,എല്ലാ കാലത്തെയും നല്ല പ്രവാസി ഹൃസ്വസീരിയലിയായഅക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളി ടിവി മലയാളിയുടെ സംസ്‌കാരത്തിന്റെആവിഷ്‌കാരമാണ്.

എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാ ആനുകാലികങ്ങളിലുംഎന്റെ കവിത വന്നിട്ടുണ്ട്. സമാനമായ സന്തോഷമുള്ളകാര്യമാണ് എന്റെ ഉയിരുപ്പ് എന്ന കവിത അവാര്‍ഡിനു തെരഞ്ഞെടുത്തതില്‍ കൈരളി ടിവി യുസ്.എ യുടെജോസ് കാടാപുറത്തിനോടും മറ്റു ഭാരവാഹികളോടും നന്ദി അറിയിക്കുന്നു- ഡോണ പറഞ്ഞു.

ഇ,ഗ്ലീഷ് മലയാളം ഭാഷകളില്‍ വിഷ്വല്‍-എക്‌സ്‌പെരിമെന്റല്‍ കവിയും ചിത്രകാരിയുമാണ് ഡോണ മയൂര. മലയാളത്തില്‍ ഗദ്യകവിതാ സമാഹാരങ്ങളും സ്വീഡനില്‍ നിന്നു ദ്രൂശ്യ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പോര്‍ട്ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, യു.എസ്.എ. എന്നിവിടങ്ങളില്‍ നിരവധി തവണ ദ്രുശ്യകവിതകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി. രണ്ടു പതിറ്റാണ്ടായി യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രവാസി. ഇപ്പോള്‍ കുടുംബവുമൊത്ത് കണക്ടിക്കട്ടില്‍ താമസിക്കുന്നു.

ഇന്ത്യന്‍ ലിറ്ററേച്ചര്‍, മലയാളം ലിറ്റററി സര്‍വേ, സാഹിത്യ ലോകം, ദേശാഭിമാനി, സമകാലിക മലയാളം, പച്ചക്കുതിര, മാധ്യമം എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ കവിത അച്ചടിച്ചു വന്നു. 1998-ല്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. 
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
കൈരളി ടി.വിയുടെ കവിതക്കുള്ള പുരസ്‌കാരം ഡോണ മയൂരക്കു സമ്മാനിച്ചു
Join WhatsApp News
Jessy Joshy 2019-07-02 13:29:18
Congratulations  and Best wishes Donna !
Looking forward to read your award winning  kavitha ‘Uyirrippu’. I am very proud of my fellow nursing colleagues Mrs Sosamma Andrews and Usha George .
Above all, we appreciate Kairali T. V . USA team for their unique way of presenting the value and importance of Nursing profession in our community.
Thanks for honoring the nurses and the  nursing profession . Malayalee nurses are the  beating heart of our community and great blessings of humanity . 
Thanks for the outstanding support .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക