Image

ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും

പി ഡി ജോര്‍ജ്. നടവയല്‍ Published on 01 July, 2019
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഫിലഡല്‍ഫിയ: പ്രശസ്ത നര്‍ത്തകിയും നൃത്തഗുരുവും നേഴ്‌സ് അദ്ധ്യാപികയുമായ നിമ്മീ ദാസ് നേതൃത്വം നല്‍കുന്ന ഭരതം ഡാന്‍സ് അക്കാഡമിയുടെ ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ 8 മണി വരെ നോര്‍ത്തീസ്റ്റ് ഫിലഡല്ഫിയാ ക്ലീന്‍ലൈഫ് തിയേറ്ററില്‍ 'ഹോപ്'' എന്ന പേരില്‍  അരങ്ങുണര്‍ത്തും. കേരളത്തിലുള്ള അര്‍ബുദബാധിത നിരാലംബര്‍ക്ക് ചികിത്സാ സഹായം എത്തിക്കുക എന്ന ലക്ഷ്യമാണുള്ളത്. അര്‍ബുദരോഗ നിരാലംബര്‍ക്ക് സാന്ത്വനമാകുന്ന കാന്‍സര്‍ അവയര്‍നസ്സ് പ്രോഗ്രാമായിട്ടുള്ള ഭരതം നൃത്തസന്ധ്യയില്‍, ഇന്റര്‍നാഷണല്‍ ഫെയ്ം ഭരതനാട്യ ഗുരു വിജിറാവുവിന്റെ ത്രിയക്ഷയും, നൃത്യവിലാസിനി ശ്രീമതി രമ്യാശങ്കരിന്റെ ''ആദ്ധ്യാത്മായും' അഭൗമ രസരീതികള്‍ നവരസാഭിനയ ചതുരരിലൂടെ തരംഗനിരയാക്കും. ഭരതം ഡാന്‍സ് അക്കാഡമിയിലെ നര്‍ത്തകരും വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങളിലുള്ള തീമുകള്‍ അവതരിപ്പിക്കും. സംഗീത വിദ്വാന്‍ ശ്രീ അലക്‌സാണ്ഡര്‍ നേതൃത്വം നല്കുന്ന സാധകാ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ സംഗീത മേള സദസ്സിനെ മാന്ത്രികലോകത്തുയര്‍ത്തും . പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ' ക്യാന്‍സര്‍ അവയര്‍നസ്സ് ടേബിളും'' ഉണ്ട്. 

''കല കലയ്ക്കു വേണ്ടി മാത്രമല്ല, അതു മനുഷ്യനു വേണ്ടിയാണ് എന്ന കല്പ്പനയുമായ് ജീവിതം തൊടുന്ന കലാകാരികള്‍ രംഗമണയുമ്പോള്‍ കല മാനവീകമാകുന്നു'' എന്ന സന്ദേശമാണ് ഭരതം നൃത്ത സന്ധ്യക്കുള്ളത്.

മലയാളി സമൂഹത്തിലെ ഫൊക്കാനാ (മാധവന്‍ നായര്‍), ഫോമാ ( ജിബീ തോമസ്), ഓര്‍മാ ((ജോസ് ആറ്റുപുറം) , പ്രെസ്സ് ക്ലബ് ( വിന്‍സന്റ് ഇമ്മാനുവേല്‍, സുധാ കര്‍ത്താ), ലാനാ ( അശോകന്‍ വേങ്ങശേരി), ട്രൈസ്റ്റേറ്റ് കേരളാ ഫോറം ( ജോഷി കുര്യാക്കോസ്), കല ((ഡോ. ജെയ്‌മോള്‍)), മാപ ് (ചെറിയാന്‍ കോശി), പമ്പ (ജോര്‍ജ് ഓലിക്കല്‍) എന്നീ സംഘടനാ നേതൃത്വങ്ങള്‍ നൃത്താഞ്ജലിയില്‍ ആശംസകളര്‍പ്പിക്കൂം.
ക്ലീന്‍ ലൈഫ് തീയേറ്ററിന്റെ അഡ്ഡ്രസ്സ്: 10100 ജമിസണ്‍ അവന്യു, ഫിലഡല്‍ഫിയ, 19116 (10100 Jamison Ave, Philadelphia, PA 19116).

കൂടുതല്‍ വിവരങ്ങള്‍ക്ക്:
 നെഡ് ദാസ്: 215-840-9822

ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
ഭരതം ജീവകാരുണ്യ നൃത്താര്‍ച്ചന ശനിയാഴ്ച്ച: ആസ്വാദകരും നേതാക്കളും അണിചേരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക