Image

അമലാ പോളിന്‍റെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു

കല Published on 29 June, 2019
അമലാ പോളിന്‍റെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു

നടി അമലാപോളിന്‍റെ മുന്‍ ഭര്‍ത്താവും തമിഴിലെ മുന്‍നിര സംവിധായകനുമായ എ.എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയായ ഡോക്ടറാണ് വധു. ആര്‍.ഐശ്വര്യ എന്നാണ് വധുവിന്‍റെ പേര്.  2014ലാണ് അമലാപോളും വിജയ്യും തമ്മില്‍ വിവാഹിതരായത്. പിന്നീട് 2017ല്‍ ഇരുവരും വിവാഹമോചിതരായി. വിവാഹ മോചനത്തിന്‍റെ കാരണം ഇപ്പോഴും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 
വിവാഹമോചനത്തിന് ശേഷം അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. ഇപ്പോഴിതാ വിജയ് സേതുപതിയുടെ സിനിമയില്‍ നിന്നും അമലയെ പുറത്താക്കിയതിന്‍റെ പേരില്‍ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 
അതേ സമയം വിവാഹമോചനതതിന് ശേഷം തമിഴകത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ സിനിമയാക്കുന്നതിന്‍റെ തയാറെടുപ്പിലായിരുന്നു എ.എല്‍ വിജയ്. കങ്കണാ റാവുത്ത് നായികയാവുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ എ.എല്‍ വിജയ്. ജൂലൈ 11ന് ചെന്നൈയില്‍ വെച്ച് എ.എല്‍ വിജയ് വിവാഹിതനാകുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക