Image

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് കലഹാരി ഒരുങ്ങുന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 29 June, 2019
നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് കലഹാരി ഒരുങ്ങുന്നു
വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു വേണ്ടി പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട്ട് ഒരുങ്ങുന്നു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വിനും വിനോദത്തിനും വേണ്ട എല്ലാവിഭവങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കാണ് സ്ഥിതി ചെയ്യുന്നത്. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിയ്ക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രകൃതി രമണീയമായ പോക്കോണോസ് മലനിരകള്‍ക്ക് സമീപമാണ് റിസോര്‍ട്ട് സ്ഥാപിച്ചിരിയ്ക്കുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ലഭിച്ചിട്ടുള്ള അപൂര്‍വ്വം റിസോര്‍ട്ടുകളില്‍ ഒന്നാണ് കലഹാരി. 220,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള വാട്ടര്‍ പാര്‍ക്കാണ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ താമസിയ്ക്കുന്ന ആരുടെയും മനം കവരുന്ന രീതിയില്‍ നിരവധി റൈഡുകള്‍ സഹിതമാണ് ഇതു സജ്ജീകരിച്ചിരിയ്ക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും  വിനോദവേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടര്‍ഷോകള്‍ കലഹാരിയിലെ വാട്ടര്‍പാര്‍ക്കില്‍ ഒരുക്കിയിരിയ്ക്കുന്നു. റെട്രാക്ടബില്‍ റൂഫോടുകൂടിയ വാട്ടര്‍ പാര്‍ക്കില്‍ ബോഡി ബോര്‍ഡിങ്ങ് സര്‍ഫിങ്ങ് ഇന്‍ഡോര്‍/ ഔട്ട്‌ഡോര്‍ ഹോട്ട് ടബ് വേവ്പൂള്‍ തുടങ്ങിയ ഒരു കുടുംബത്തിന് ആസ്വദിയ്ക്കാവുന്നതെല്ലാമുണ്ട്.

977 റൂമുകള്‍ ഉള്ള വന്‍ ഹോട്ടല്‍ സമുച്ചയമടങ്ങിയ, കലഹാരിയില്‍ നിരവധി റസ്റ്റാറന്റുകള്‍ സ്പാകള്‍, സലൂണുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയുമുണ്ട് ആധുനീക സുരക്ഷാ സൗകര്യങ്ങള്‍ ഉള്ള ഇവിടെ സമയം ചെലവഴിയ്ക്കുവാന്‍ നിരവധി വിനോദപരിപാടികള്‍ക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീടോപ്പ് അഡ്വഞ്ചര്‍ അത്തരത്തിലൊന്നാണ്. വെര്‍ച്ച്വല്‍ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു പ്രത്യേകത. മരാക്കഷ് മാര്‍ക്കറ്റ് എന്ന ഷോപ്പിങ്ങ് അനുഭവമാണ് ഒരു പുതുമ. പിസാ പബ് വാട്ടര്‍ പാര്‍ക്ക് ഡൈനിങ്ങ് കഫേ മിറാഷ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ്, ഫെലിക്‌സ് ബാര്‍, ഐവറി കോസ്റ്റ് റസ്റ്റാറന്റ്, ഗ്രേറ്റ് കരോ മാര്‍ക്കറ്റ് പ്ലേസ് ബുഫേ, സോര്‍ട്ടിനോസ് ഇറ്റാലിയന്‍ കിച്ചന്‍ ബ്രാന്‍ഡ്ബര്‍ഗ്, ഡബിള്‍ കട്ട്ഗ്രില്‍ തുടങ്ങിയ റസ്റ്റാറന്റുകള്‍ ഓരോ താമസക്കാരനും നല്‍കുന്നത് രുചിയുടെ വ്യത്യസ്ത രസകൂട്ടുകള്‍. ജൂലൈ 17 മുതല്‍ 20 വരെ കലഹാരിയുടെ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

ന്യൂയോര്‍ക്കില്‍ നിന്നും രണ്ടുമണിക്കൂര്‍ താഴെ സമയംകൊണ്ട് കലഹാരിയിലെത്താം. 98 മൈല്‍ ദൂരമുണ്ട് ഇവടേക്ക്. ഫിലഡല്‍ഫിയായില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജേഴ്‌സിയില്‍ നിന്നും 125 മൈല്‍ ദൂരമുണ്ട്. മേരിലാന്റ് വാഷിംഗ്ടണ്‍, നോര്‍ത്ത് കരോലീനാ എന്നിവടങ്ങളില്‍ നിന്ന് 4 മണിക്കൂര്‍ സമയം ഡ്രൈവ് ചെയ്യണം.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും അവസരമുണ്ടെന്നും ഈ അവസരം ഭദ്രാസനത്തിലെ പരമാവധി അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ് ഫോണ്‍- 718-608-5583
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍- 201-321-0045
ട്രഷറാര്‍: മാത്യൂ വര്‍ഗീസ്- 631-891-8184

നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് കലഹാരി ഒരുങ്ങുന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് കലഹാരി ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക