Image

നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും

പി. പി. ചെറിയാന്‍ Published on 29 June, 2019
നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും
ഹൂസ്റ്റണ്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്വല്‍ സര്‍വീസസ് നടത്തിയ ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് (കടഛ) പരീക്ഷയില്‍ വിജയികളായ സായ്.ട.കല്യാണ്‍ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാര്‍ഥികള്‍ നാസ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി ബഹിരാകാശ ശാസ്ത്രത്തില്‍ തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് എഡ്യുമിത്ര കടഛ പരീക്ഷ നടത്തുന്നത്. 1500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ നിന്നും മൂന്നു ഘട്ടങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചാണ് ഈ വിദ്യാര്‍ഥികള്‍ നാസ സന്ദര്‍ശനത്തിന് അര്‍ഹത നേടിയത്. നാസയില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ ജൂലൈ 1 ന് തിരിച്ചെത്തും. ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡിന്റെ അടുത്ത സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് : www.internationalspaceolympiad.com 

(ഫോട്ടോ അടിക്കുറിപ്പ് : ഇന്റര്‍നാഷണല്‍ സ്‌പേസ് ഒളിമ്പ്യാഡ് ജേതാക്കള്‍ ആസ്‌ട്രോണറ്റ് ബില്‍ മക് ആര്‍തറിനൊപ്പം) 

Parent's contact for mode info: 9947069523 ( Dr. Radhika, Mother of Sai S Kalyan, Trivandrum) . 9821288580 ( Milind Lokre, Father of Yash Milind Lokre, Mumbai) 

നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും
നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും
നാസ സന്ദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ത്ഥിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക