Image

സിറോ മലബാര്‍ കാത്തലിക്ക് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ മുന്നോട്ട് (ബി ജോണ്‍ കുന്തറ)

Published on 28 June, 2019
സിറോ മലബാര്‍ കാത്തലിക്ക് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ മുന്നോട്ട് (ബി ജോണ്‍ കുന്തറ)
കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.കുരിയന്‍ നെടുവേലിനെടുവേലിചാലുമക്കല്‍, അദ്ധ്യക്ഷന്‍ മിസ്റ്റര്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ ഇവരുമായി ഇ മലയാളി റിപ്പോര്‍ട്ടര്‍ നടത്തിയ, പ്രത്യേകമായഅഭിമുഖസംഭാഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നു.

നോര്‍ത്ത് അമേരിക്കന്‍ സിറോമലബാര്‍ കാത്തോലിക് സമൂഹം ഏഴാമത്തെ സംയുക്തസമ്മേളനം ഹ്യൂസ്റ്റണ്‍ ടെക്‌സസ്സില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെസംഭവിക്കുന്നുഎന്നവാര്‍ത്ത ഇതിനോടകം എല്ലാ വിശ്വാസികള്‍ക്കും അറിയാവുന്നതാണല്ലോ. ഒരുക്കങ്ങള്‍ ഒരു വര്‍ഷത്തിനു മുന്‍പേ തുടങ്ങി ഇപ്പോള്‍  എല്ലാ വിശ്വാസികളേയും ഹ്യൂസ്റ്റണിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിന് സെന്‍റ്റ് ജോസഫ് ഫൊറോനാ ദേവാലയത്തിലെ  ഭക്തജനം ആകാംഷയോടെ കാത്തിരിക്കുന്നു.

മാര്‍ ജേക്കബ് അങ്ങാടിയത്തു നയിക്കുന്ന ഈ കണ്‍വെന്‍ഷന്‍ അദ്ദേഹത്തെ സഹായിക്കുന്നതിനായി സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട്. ഹ്യൂസ്റ്റന്‍ തലത്തില്‍ ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുമക്കല്‍,ചെയര്‍ മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ . കൂടാതെ നിരവധികര്‌മ്മോ ദ്യുക്തരായ സന്നദ്ധസേവകര്‍ നാല്‍പ്പതോളം  കമ്മിറ്റികള്‍ക്ക് അധ്യക്ഷത വഹിക്കുന്നു.
സമ്മേളന സ്ഥലം ഹില്‍ട്ടണ്‍ അമേരിക്ക ഹ്യൂസ്റ്റനിലെ ഏറ്റവും വലിയ ഹോട്ടലില്‍ നടക്കുന്നു. കൂടാതെ സമീപത്തുള്ള ജോര്‍ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍റ്ററും പരിപാടികളുടെ അനായാസ നടത്തിപ്പിന് കരാര്‍ ചെയ്തിരിക്കുന്നു.

ഇതിനോടകം 4500പേര്‍ രജിസ്റ്റര്‍ നടത്തിയിയിരിക്കുന്നു പരമാവധി അനുവദനീയം 5000.രണ്ടു ഹോട്ടലുകളിലാണ് താമസസൗകര്യം ഏര്‍പ്പാടു ചെയ്തിരിക്കുന്നത്. മൂന്നുനേരം ദിനം ഭക്ഷണവും രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍ക്ക് ലഭ്യമായിരിക്കും. തദ്ദേശനിവാസികള്‍ക്ക് സമ്മേളനങ്ങളില്‍ മാത്രം സംബന്ധിക്കുന്നതിനുള്ള സംവിധാനമൊന്നും ഇല്ല.

കേരളത്തില്‍ നിന്നും വിശിഷ്ട അതിഥികളായി കര്‍ദിനാള്‍ ആലഞ്ചേരി, ബിഷപ്പ് തോമസ് തറയില്‍,കൂടാതെ ജസ്റ്റിസ് കുരിയന്‍ ജോസപ്പും സമ്മേളനത്തിനായി എത്തുന്നു. ഈ കണ്‍വെന്‍ഷന്‍റ്റെ ചിന്താവിഷയം സെന്‍റ്റ് തോമസിന്‍റ്റെ വഴി അതില്‍നിന്നും ഉടലെടുത്ത വിശ്വാസം.
ഒന്നാം  തിയതി വൈകുന്നേരം 4മണിക്ക് കണ്‍വെന്‍ഷന്‍ കൊടിയേറ്റം, തുടക്കം കുറിക്കുന്നു.വര്‍ണ്ണ ഭരിതമായ വേഷങ്ങളില്‍ , ചെണ്ടമേളം തുടങ്ങിയ കേരള തന്മയത്വം നിറഞ്ഞ വിവിധ കലാ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു സ്വാഗതമാണ് ഹ്യൂസ്റ്റണ്‍ വിശ്വാസികള്‍ അതിഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്.അതിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും സമ്മേളന ഉദ്ഘാടനവും നടക്കുന്നു.

പിന്നീടുള്ള ദിനങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ പ്രായം, കണക്കിലെടുത്തു നിരവധി ചര്ച്ചാിയോഗങ്ങള്‍, പഠന വേദികള്‍ എല്ലാം ഒരുക്കിയിരിക്കുന്നു. മുതിര്ന്ന് പൗരജനത്തിന്, സ്ത്രീജനത്തിന്, കൗമാര പ്രായമായവര്‍ക്ക്.

യുവാക്കള്‍ക്കായി നിരവധി പരിപാടികള്‍, ആന്മീയത മുതല്‍ പൊതുമേഖലകളില്‍ എങ്ങിനെ ലീഡര്‍ഷിപ്പ് നല്‍കാം എന്നതിനെപ്പറ്റിസംസാരിക്കുന്നതിന് നിരവധി അനുഭവജ്ഞരെ ക്ഷണിച്ചിട്ടുണ്ട്  പങ്കുകൊള്ളുന്നവരില്‍ ഏതാണ്ട് 40 ശതമാനത്തോളം യുവാക്കള്‍ എന്നാണ് ഇപ്പോഴത്തെ നിഗമനം.
മറ്റൊരു സവിശേഷത ഇപ്പോള്‍ കെട്ടുപ്രായത്തിലേക്ക് അടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരുമിച്ചു ചേരുന്നതിനും ഒരു പരസ്പരബന്ധീ (നെറ്റ് വര്‍ക്ക്) സ്ഥാപിക്കുന്നതിനുമുള്ള ഒരു പ്രത്യേക സമതി രൂപപ്പെടുത്തിയിട്ടുണ്ട് ഇതില്‍ മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഭാരവാഹികള്‍ ഓര്‍മ്മിപ്പിക്കുന്നു.

കേരളത്തില്‍ നിന്നും വരുന്ന ഫാ.ഷാജി തുമ്പച്ചിറയില്‍ എന്ന ഒരു സംഗീത നാട്യ കലാകാരനാണ് സമ്മേളനത്തിന് അരങ്ങുകള്‍ ഒരുക്കുന്നതും സംവിധാനകല നിര്‍വഹിക്കുന്നതും. ഒരു സന്ധ്യ പുറമേ നിന്നും വരുന്ന വിശ്വാസികള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമായിരിക്കും.വെള്ളിയാഴ്ച്ച യുവാക്കളുടെ ഗാനമേള ശെനിയാഴ്ച്ച തൈക്കൂട്ടം ബ്രിഡ്ജ് എന്ന സംഗീത പരിപാടിയും ക്രമീകരിച്ചിരിക്കുന്നു.

ഞായറാഴ്ച്ച ഉച്ച കുര്‍ബാനയോടെ സമ്മേളനം അവസാനിക്കും. ഈ വന്‍ കൂട്ടായ്മയില്‍ നിന്നും സാധാരണ വിശ്വാസികള്‍ക്ക് എന്ത്, അവരോടുകൂടി തിരികെ പോകുമ്പോള്‍ കൊണ്ടുപോകുവാന്‍ പറ്റും എന്ന ചോദ്യത്തിന് ഫാ . കുര്യന്‍ നല്‍കിയ ഉത്തരത്തിന്‍റ്റെ സംഗ്രഹം, അമേരിക്കയില്‍ ജീവിക്കുന്ന എല്ലാ സിറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്ക് ഒരു ഉത്തേജനം ലഭിക്കുമെന്ന് ആശിക്കുന്നുകൂടുതല്‍ ആളുകളെ പരിചയപ്പെടുക, പരസ്പരം സ്‌നേഹം പങ്കുവയ്ക്കുക. തങ്ങള്‍ ഒറ്റക്കല്ല, സെന്‍റ്റ് തോമസിന്‍റ്റെ പിന്‍ഗാമികള്‍ എന്ന് അഭിമാനപൂര്‍വ്വം പറയാം.

വാര്‍ത്ത അറിയിക്കല്‍ ചുമതല വഹിക്കുന്ന സണ്ണി ടോമിന് ഈ അഭിമുഖസംഭാഷണം സജ്ജീകരിച്ചതില്‍ നന്ദി.

സിറോ മലബാര്‍ കാത്തലിക്ക് കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ മുന്നോട്ട് (ബി ജോണ്‍ കുന്തറ)
Join WhatsApp News
josecheripuram 2019-06-29 20:04:37
Really who is the followers Christ,I'am not for sure,Because I'am Selfish.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക