Image

ഉപ്പ് ഉപയോഗിച്ച്‌ മൊബൈല്‍ ജാമറുകള്‍ നശിപ്പിച്ചു; പുതിയ തന്ത്രവുമായി തടവുകാര്‍

Published on 26 June, 2019
ഉപ്പ് ഉപയോഗിച്ച്‌ മൊബൈല്‍ ജാമറുകള്‍ നശിപ്പിച്ചു; പുതിയ തന്ത്രവുമായി തടവുകാര്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമറുകള്‍ തടവുകാര്‍ ഉപ്പ് ഉപയോഗിച്ച്‌ തകരാറിലാക്കി. 12 വര്‍ഷം മുമ്ബ് സ്ഥാപിച്ച ജാമറുകളാണ് തകരാറിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണ് 2007ല്‍ ജാമര്‍ സ്ഥാപിച്ചത്.

വിവിധ ബ്ലോക്കുകള്‍ വഴിയാണ് ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് തടവുകാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങുകയായിരുന്നു.

ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്ന് തടവുകാരിലെ സാങ്കേതിക വിദഗ്ധരിലൊരാള്‍ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു തുടങ്ങി. ജയില്‍ അടുക്കളയില്‍ നിന്ന് ഉപ്പ് ചെറിയ അളവില്‍ മോഷ്ടിക്കുകയും ചെയ്തു. ദിവസങ്ങളെടുത്താണ് ഉപ്പ് ശേഖരണം പൂര്‍ത്തിയാക്കിയത്.


പിന്നീട് മണ്ണിനടിയിലെ യന്ത്രഭാഗങ്ങളില്‍ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു.കൂടുതല്‍ സാങ്കേതിക മികവുള്ള ജാമര്‍ സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ് ഇതിന് പരിഹാരം. മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമര്‍ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയില്‍ വകുപ്പ് കെല്‍ട്രോണിന് കത്ത് നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക