Image

ബിനോയ് കോടിയേരിക്ക് ലുക്കൗട്ട് നോട്ടീസ്. രാജ്യം വിടാതിരിക്കാന്‍ കര്‍ശന നടപടികള്‍

കല Published on 26 June, 2019
ബിനോയ് കോടിയേരിക്ക് ലുക്കൗട്ട് നോട്ടീസ്. രാജ്യം വിടാതിരിക്കാന്‍ കര്‍ശന നടപടികള്‍

ദുബായില്‍ ബാര്‍ഡാന്‍സറായ ബീഹാറി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ലൈംഗീകമായി ഉപയോഗിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പോലീസാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ആദ്യമായിട്ടാണ് സിപിഎം ഉന്നത നേതാവിന്‍റെ മകനെതിരെ ഇത്തരത്തില്‍ ഒരു ഗുരുതരമായ ആരോപണവും നടപടികളും ഉണ്ടാവുന്നത്. 
പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു. നാളെ ബിനോട് കോടിയേരിയുടെ മുന്‍കൂര്‍ ജ്യാമപേക്ഷയില്‍ ഹര്‍ജി പരിഗണിക്കും. മുന്‍കൂര്‍ ജ്യാമ അപേക്ഷയില്‍ വിധി വരുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക