Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28-ന് ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28-ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28-ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കുന്നതാണ്.

അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ അപൂര്‍വ്വവും അസാധാരണവുമായ വിജയവും ആഘോഷിക്കുന്നു. ജൂണ്‍ 28-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് ജാര്‍സിസ് റെസ്റ്റോറന്റ് 271- 11 യൂണിയന്‍ ടണ്‍പ്പെക്ക്, ന്യൂഹൈഡ് പാര്‍ക്കില്‍ വച്ചു നടക്കുന്ന ആഘോഷവേളയിലേക്ക് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (917 544 4137), ലീല മാരേട്ട് (646 539 8443), യു.എ. നസീര്‍ (516 225 1502), ജയചന്ദ്രന്‍ (631 455 0323).

Join WhatsApp News
Vayanakkaran 2019-06-25 22:44:07
നിങ്ങളല്ലാതെ ആരെങ്കിലും പി ജെ കുര്യനെപ്പോലെയുള്ള കടുംവെട്ടുകളെ പൊക്കിയെടുത്തു ഇങ്ങോട്ടു കൊണ്ടുവരുമോ? നിർത്താറായില്ലേ ഈ പാഴ്‌വസ്തുക്കൾ തോളിലേറ്റുന്ന പരിപാടി? അതോ സായിപ്പന്മാരുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്താനായി കൊണ്ടുവരുന്നതാണോ? എത്രയോ വേറെ നല്ല നേതാക്കളുണ്ട്! ആരെയും കിട്ടിയില്ലേ? കഷ്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക