Image

മുത്തലാഖില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസിനോട് മോദി

കല Published on 25 June, 2019
മുത്തലാഖില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസിനോട് മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി പറയുമ്പോള്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് നിരോധന ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണമെന്നും വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ മുത്തലാഖ് ബില്ലിനെ ആഗ്രഹിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയിലാക്കിയവരാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു. ആ കളങ്കം കോണ്‍ഗ്രസിന് മായിക്കാനാവില്ല. നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ളവരെ കോണ്‍ഗ്രസ് അംഗീകരിക്കില്ല. പ്രണബ് മുഖര്‍ജിക്ക് ഭാരതരത്നം നല്‍കി ആദരിച്ചത് ബിജെപി സര്‍ക്കാരാണ്. അതേ സമയം കോണ്‍ഗ്രസിന് ചവിട്ടു നില്‍ക്കുന്ന മണ്ണുമായിട്ടുള്ള ബന്ധം തന്നെ നഷ്ടമായതായും മോദി വിമര്‍ശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക