Image

കൊലക്കേസ് ഒഴിവായി; കുട്ടിയെ പരുക്കേല്പിച്ചെന്ന കുറ്റം വെസ്ലി മാത്യുസ് സമ്മതിച്ചു

Published on 24 June, 2019
കൊലക്കേസ് ഒഴിവായി; കുട്ടിയെ പരുക്കേല്പിച്ചെന്ന കുറ്റം വെസ്ലി മാത്യുസ് സമ്മതിച്ചു
ഡാലസ്: മൂന്നു വയസുള്ള ഷെറിന്‍ മാത്യുസ് കൊലക്കേസില്‍ വിചാരണ തുടങ്ങും മുന്‍പ് പ്രതി വളര്‍ത്ത് പിതാവ് വെസ്ലി മാത്യുസ് (39) കര്‍ത്തവ്യ വിലോപം കൊണ്ട് കുട്ടിയെ പരുക്കേല്പിച്ചു എന്ന താരതമ്യേന ചെറിയ കുറ്റം സമ്മതിച്ചു. (ഇന്‍ജുറി ടു എ ചൈല്‍ഡ് ബൈ ഒമിഷന്‍)
പ്രോസിക്യൂഷനുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണിത്. ഇതോടെ കൊലക്കേസ് ഒഴിവായി.
കുറ്റം സമ്മതിച്ച ചാര്‍ജിനു എന്തു ശിക്ഷ നല്കണമെന്നാണു ഇന്ന് (തിങ്കള്‍) ആരംഭിച്ച വിചാരണയില്‍ ജൂറി തീരുമാനിക്കുക.
ഇന്ന് പോലീസ് ഓഫീസറെയും കമ്പ്യൂട്ടര്‍ ഫോറന്‍സിക്ക് വിദഗ്ദനെയും വിസ്തരിച്ചു. സംഭവ ദിവസം രാത്രി 3:15-നു വെസ്ലിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും വെസ്ലിയും ഭാര്യ സിനിയുമായുള്ള ടെക്സ്റ്റുകളും മറ്റും നീക്കം ചെയ്തിരുന്നതയും പ്രോസികൂഷന്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും എന്നാല്‍ അതു ആഴ്ചകള്‍ക്കു ശേഷമാണു ഡോക്ടറൂടെ ശ്രദ്ധയില്‍ കൊണ്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. (will be updated)
കൊലക്കേസ് ഒഴിവായി; കുട്ടിയെ പരുക്കേല്പിച്ചെന്ന കുറ്റം വെസ്ലി മാത്യുസ് സമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക