Image

`മൈത്രി കുടുംബസംഗമം 2012' ഏപ്രില്‍ 27ന്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 April, 2012
`മൈത്രി കുടുംബസംഗമം 2012' ഏപ്രില്‍ 27ന്‌
റിയാദ്‌: കരുനാഗപ്പള്ളിയില്‍ നിന്നും റിയാദില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്‌മയുടെ ആറാം വാര്‍ഷികം മൈത്രി സംഗമം 2012 എന്ന പേരില്‍ ഏപ്രില്‍ 27ന്‌ (വെള്ളി) രാവിലെ ഒന്‍പത്‌ മുതല്‍ ബത്‌ഹയിലെ ഹാഫ്‌മൂണ്‍ ഓഡിറേറാറിയത്തില്‍ നടക്കുന്നു.

വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടക്കുന്ന വാര്‍ഷികാഘോഷങ്ങളില്‍ കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.അന്‍സാര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സംബന്ധിക്കുന്നതിനായി കഴിഞ്ഞ ദിവസം റിയാദിലെത്തിയ എം.അന്‍സാറിനെ സംഘടനയുടെ ഭാരവാഹികള്‍ കിംഗ്‌ ഖാലിദ്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

സാംസ്‌കാരിക സമ്മേളനത്തോടനുബന്‌ധിച്ച്‌ നടക്കുന്ന ആരോഗ്യ ബോധവത്‌കരണ ക്ലാസില്‍ കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രസിദ്ധ ശിശുരോഗ വിദഗ്‌ദനുമായ ഡോ. തമ്പി ക്ലാസെടുക്കും. ചടങ്ങില്‍ ഡോ. തമ്പിയേയും റിയാദിലെ മലയാളി മാധ്യമ പ്രവര്‍ത്തകരേയും ആദരിക്കും.

കരുനാഗപ്പള്ളി താലൂക്കില്‍ നിന്നുള്ള പ്രവാസി കുട്ടികള്‍ക്കായി ചിത്രരചനാ മത്‌സരവും പ്രഛന്ന വേഷ മത്‌സരവും കുടുംബിനികള്‍ക്കായി മൈലാഞ്ചിയിടല്‍ മത്‌സരവും നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. താത്‌പര്യമുള്ളവര്‍ 0560514198 (ഷംനാദ്‌), 0508356749 (മജീദ്‌) എന്നീ നമ്പരുകളില്‍ ബന്‌ധപ്പെടേണ്‌ടതാണ്‌.

2006 ല്‍ റിയാദില്‍ രൂപീകൃതമായ മൈത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ പ്രാദേശിക സംഘടനയാണ്‌ മൈത്രി കരുനാഗപ്പള്ളി.
`മൈത്രി കുടുംബസംഗമം 2012' ഏപ്രില്‍ 27ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക