പ്രവാസികലാകാരന്മാരുടെ സംഗീത ആല്‍ബം 'മൗനനൊമ്പരം' ജൂണ്‍ 28ന് ദമ്മാമില്‍ റിലീസ് ചെയ്യുന്നു.
GULF
20-Jun-2019
GULF
20-Jun-2019

ദമ്മാം: സൗദിഅറേബ്യയിലെ ദമ്മാമില്‍ പ്രവാസികളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന സംഗീതആല്‍ബം 'മൗനനൊമ്പരം' റിലീസിഗിനുള്ള അവസാന പണിപുരയിലാണ്. ജൂണ്‍ 28ന് സംഗീതആല്‍ബം റിലീസ് ചെയ്യപ്പെടും. വൈകുന്നെരം 4മണിക്ക് ബദര്‍ അല്‍റാബി ഹാളില്‍ വച്ചാണ് ആദ്യപ്രദര്‍ശനം..
നവയുഗം സാംസ്‌കാരിക വേദിയുടെ കേന്ദ്രകലാവേദി കണ്‍വീനര്‍ സഹീര്‍ഷ സംഗീതവും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച, ഈ സംഗീതആല്‍ബത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിയ്ക്കുന്നത് നവയുഗം കേന്ദ്രകലാവേദി അംഗവും ഖോബാര്‍ മേഖലാ കലാവിഭാഗം കണ്‍വീനറുമായ ബിനുകുഞ്ചുവാണു.
.jpg)
നവയുഗം കേന്ദ്ര കലാവേദി അംഗങ്ങളായ ഷാഫി സഹ സംവിധാനവും, വിനോദ് കുഞ്ചു ആര്‍ട്ട് വര്‍ക്കും നിര്‍വ്വഹിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കലാവേദി അംഗങ്ങളായ ചലചിത്ര പിന്നണി ഗായിക ജിന്‍ഷാ ഹരിദാസും, രതീഷ് കല്യാണിയുമാണ്.
പ്രശസ്ത നിര്‍മ്മാതാവായ ജോളി ലോനപ്പന്റെ ജോളിവുഡ് മൂവീസാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. സിബിന്‍ മാത്യുവും ഹരീഷും ക്യാമറ നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍, ദമ്മാമിലെ പ്രശസ്ത അഭിനേതാക്കളായ അര്‍ജുന്‍ഭാസ്‌ക്കറും ഡോണയും അഭിനയിച്ചിരിക്കുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments