Image

'എക്‌സ് എംപി' ബോര്‍ഡ്: പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാമും ഷാഫി പറമ്പിലും

Published on 16 June, 2019
'എക്‌സ് എംപി' ബോര്‍ഡ്: പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാമും ഷാഫി പറമ്പിലും


കോഴിക്കോട്: മുന്‍ എംപി എ. സമ്പത്തിനെതിരായ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും.മുന്‍ എംപി എ. സമ്പത്തിനെതിരായ ഫേയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഉപയോഗിച്ച ചിത്രം വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തത്.

എ. സമ്പത്ത് തന്റെ കാറില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് വെച്ചു എന്നാരോപിച്ചാണ് ഇരുവരും നേരത്തെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടത്. 'എക്‌സ് എംപി' എന്ന് ബോര്‍ഡുള്ള തിരുവനന്തപുരം രജിസ്‌ട്രേഷന്‍ കാറിന്റെ ചിത്രത്തോടൊപ്പം 'കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടവരാ'ണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കാറിന്റെ ചിത്രത്തില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് ഫോട്ടോഷോപ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക