Image

ആറ്‌ ഇന്ത്യക്കാര്‍ക്ക്‌ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 27 April, 2012
ആറ്‌ ഇന്ത്യക്കാര്‍ക്ക്‌ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌
ലണ്‌ടന്‍: സര്‍ ഐസക്‌ ന്യൂട്ടനും ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈനും സ്റ്റീഫന്‍ ഹോക്കിംഗും അടക്കമുള്ള ലോകോത്തര ശാസ്‌ത്രജ്ഞര്‍ സ്വന്തമാക്കിയിട്ടുള്ള അതിപ്രശസ്‌തമായ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പിന്‌ ഇത്തവണ അര്‍ഹരായവരില്‍ ആറ്‌ ഇന്ത്യന്‍ വംശജരും.

1660ല്‍ സ്ഥാപിക്കപ്പെട്ട സൊസൈറ്റി ഇതിനകം ഏകദേശം 1500 പേര്‍ക്കു മാത്രമാണ്‌ ഫെല്ലോഷിപ്പ്‌ നല്‍കിയിട്ടുള്ളത്‌. ലാര്‍ജ്‌ ഹാഡ്രന്‍ കൊളൈഡറിന്റെ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും സജീവ പങ്കാളിയായിരുന്ന ലണ്‌ടന്‍ ഇംപീരിയല്‍ കോളജിലെ പ്രഫ. തേജീന്ദര്‍ സിംഗ്‌ വിര്‍ദീയാണ്‌ ഇത്തവണ ഫെല്ലോഷിപ്പ്‌ നേടിയവ ഇന്ത്യക്കാരില്‍ പ്രമുഖന്‍.

ബംഗളൂരില്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്‌ടമെന്റല്‍ റിസര്‍ച്ചില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്‌ണസ്വാമി വിജയ്‌-രാഘവനാണ്‌ മറ്റൊരാള്‍. ശേഷിക്കുന്നവരെല്ലാം വിവിധ യുഎസ്‌ യൂണിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌. ചന്ദ്രശേഷര്‍ ബാലചന്ദ്ര ഖരെ, മതുകുമല്ലി വിദ്യാസാഗര്‍, ശങ്കര്‍ ബാലസുബ്രഹ്മണ്യം, വരീന്ദര്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണവര്‍.
ആറ്‌ ഇന്ത്യക്കാര്‍ക്ക്‌ റോയല്‍ സൊസൈറ്റി ഫെല്ലോഷിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക