Image

വിയന്നയില്‍ റവ.ഡോ. തോമസ്‌ താണ്‌ടപ്പിള്ളി അറുപതിന്റെ നിറവിലേക്ക്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 27 April, 2012
വിയന്നയില്‍ റവ.ഡോ. തോമസ്‌ താണ്‌ടപ്പിള്ളി അറുപതിന്റെ നിറവിലേക്ക്‌
വിയന്ന: ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി വിയന്നയുടെ ഇപ്പോഴത്തെ ചാപ്ലെയിനും മരിയ ലൂര്‍ദ്‌ ഇടവക (Tivaligasse 1120 vienna) വികാരിയുമായ റവ. ഡോ. തോമസ്‌ താണ്‌ടപ്പിള്ളിയുടെ അറുപതാം ജന്മദിനാന്റേഘാഷങ്ങള്‍ മേയ്‌ ആറിന്‌ (ഞായര്‍) വൈകുന്നേരം 4.45ന്‌ (Maria Hilfe der christian, Erzhog der karl strasse, 1220 vienna) നടക്കും. ആഘോഷമായ ദിവ്യബലിക്കുശേഷം പാരിഷ്‌ ഹാളില്‍ അനുമോദന സമ്മേളനവും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്‌ടായിരിക്കും.

എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത്‌ മാമ്പ്ര സ്വദേശിയായ ഫാ. തോമസ്‌ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷനില്‍ (സിഎസ്‌ടി) ചേര്‍ന്ന അദ്ദേഹം പുണെ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 1982ല്‍ വൈദികപട്ടം സ്വീകരിച്ചു. ദൈവശാസ്‌ത്രത്തില്‍ ബിരുദവും ഇംഗ്ലീഷിലും തത്ത്വശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുള്ള അദ്ദേഹം യൂറോപ്പിലെ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റും നേടിയിട്ടുണ്‌ട്‌.

വൈദികവൃത്തിയോടൊപ്പം അധ്യാപനരംഗത്തും ശോഭിച്ചിട്ടുള്ള ഫാ. തോമസ്‌ താണ്‌ടപ്പിള്ളി ആലുവ ലിറ്റില്‍ ഫ്‌ളവര്‍ സെമിനാരിയില്‍ തത്ത്വശാസ്‌ത്ര അധ്യാപകനായും തുടര്‍ന്ന്‌ ഡീന്‍ ആയും സേവനമനുഷ്‌ഠിച്ചു. ലാളിത്യവും പാണ്ഡിത്യവും കര്‍മനിപുണതയും കൊണ്‌ട്‌ വൈവിധ്യമേറിയ തന്റെ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം ഇതിനോടകം വൊക്കേഷനല്‍ ട്രെയിനിംഗ്‌ സെന്റര്‍ ഡയറക്‌ടര്‍, കോളജ്‌ പ്രിന്‍സിപ്പല്‍, ലക്‌ചറര്‍, സുപ്പീരിയര്‍ എന്നീ സ്‌ഥാനങ്ങളും ഇന്ത്യയിലും വിദേശത്തും വഹിച്ചിട്ടുണ്‌ട്‌.
വിയന്നയില്‍ റവ.ഡോ. തോമസ്‌ താണ്‌ടപ്പിള്ളി അറുപതിന്റെ നിറവിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക