Image

വാക്കുതര്‍ക്കം പാലക്കാട്‌ യുവാവിനെ സുഹൃത്ത്‌ കുത്തിക്കൊന്നു

Published on 27 April, 2012
വാക്കുതര്‍ക്കം പാലക്കാട്‌ യുവാവിനെ സുഹൃത്ത്‌ കുത്തിക്കൊന്നു
പാലക്കാട്‌: തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ സുഹൃത്ത്‌ കുത്തിക്കൊന്നു. ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം വിശ്വനാഥന്റെ മകന്‍ ഉത്തമന്‍ (43) ആണ്‌ കൊല്ലപ്പെട്ടത്‌. പാലക്കാട്‌ പൂളകൗണ്‌ടന്‍ചള്ളയിലെ തെങ്ങുംതോപ്പില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്‌ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്‌ സുഹൃത്ത്‌ ചേര്‍ത്തല പാണാവള്ളി ഷാജി നിവാസില്‍ പുരുഷന്റെ മകന്‍ ഗംഗാധരനെ(45) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

തോപ്പില്‍ ചെത്താനെത്തിയ ഇവര്‍ ഇവിടെ കൂര കെട്ടിയാണ്‌ താമസിച്ചിരുന്നത്‌. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ചു. തുടര്‍ന്നുണ്‌ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. തര്‍ക്കത്തിനുള്ള കാരണം അന്വേഷിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക