Image

എന്‍.ഡി. തിവാരി ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 27 April, 2012
എന്‍.ഡി. തിവാരി ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പിതൃത്വക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറുമായ എന്‍.ഡി. തിവാരി ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. നേരത്തെ ഡിഎന്‍എ പരിശോധന ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. എന്നാല്‍ കോടതി ഉത്തരവിട്ടിട്ടും തിവാരി ഡിഎന്‍എ പരിശോധനയ്ക്കായി ഹാജരാവാത്തതിനെത്തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് രോഹിത് ശേഖര്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക