ഡാളസ്: ഫൊക്കാന യൂത്ത് കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന മെന്റല്‍ മാത്ത് എന്ന
പ്രോഗ്രാമിലൂടെ മിഡില്‍ സ്കൂളിലേയും ഹൈസ്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക്
കണക്കുകളില്‍ പ്രാഗത്ഭ്യം തെളിയിക്കാനും പ്രാവീണ്യം നേടാനുമുള്ള സുവര്‍ണ്ണാവസരം
ഫൊക്കാനയും കേരളാ അസോസ്സിയേഷന് ഓഫ് ഡാളസും സംയുക്തമായി വേദിയൊരുക്കുന്നു.
ആഗസ്റ്റ് 6 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കണ്വന്ഷന് വേദിയായ ഡാളസിലെ
റാഡിസണ്‍ ഹോട്ടലില്‍ (11350 എല്‍.ബി.ജെ. ഫ്രീവേ, ജൂപിറ്റര്‍ റോഡ്, ഡാളസ്,
ടെക്സാസ് 75238) ആയിരിക്കും പ്രസ്തുത പരിപാടി നടക്കുക. വിദ്യാര്‍ത്ഥികളെ
ലക്ഷ്യമിട്ട്
myQBook ഓണ്‍ലൈനിലൂടെ നടത്തുന്ന ഈ പഠനസഹായിയുമായി ചേര്‍ന്നാണ് കേരള
അസോസ്സിയേഷന് ഓഫ് ഡാളസ് ഫോക്കാന യൂത്ത് കണ്‍വന്‍ഷനില്‍ ഈ പ്രോഗ്രാം
നടത്തുന്നത്.
www.myqbook.com എന്ന വെബ്സൈറ്റിലൂടെ ഈ പ്രോഗ്രാമിന്റെ പ്രാഥമിക
വിവരങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും
മനസ്സിലാക്കാവുന്നതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക്: keralaassociationofdallas@gmail.com or info@myqbook.com