Image

ഫോമയുടെ തൊപ്പിയിലെ പൊന്‍ തൂവല്‍: പോള്‍. കെ. ജോണ്‍

അനില്‍ പെണ്ണുക്കര Published on 01 June, 2019
ഫോമയുടെ തൊപ്പിയിലെ പൊന്‍ തൂവല്‍: പോള്‍. കെ. ജോണ്‍
ഫോമാ വില്ലേജ് പ്രോജക്ട്, ഫോമയുടെ തൊപ്പിയിലെ പൊന്‍ തൂവലാണെന്ന് ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ കെ.ജോണ്‍.

ഫോമയ്ക്ക് അഭിമാനമായി മാറുകയാണ് വെസ്റ്റേണ്‍ റീജിയണ്‍. കാരണം പ്രോജക്ടിന് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുവാന്‍ ഞങ്ങളുടെ റീജിയണ് സാധിച്ചു. 15 വീടുകള്‍.

പ്രോജക്ടിന്റെ മുഖ്യ കണ്ണിയായി വെസ്റ്റേണ്‍ റീജിയന്‍ മാറി എന്നതില്‍ സംശയമില്ല .

ജനങ്ങള്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ പ്രവാസി സംഘടനകളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഏക സംഘടയാണ് ഫോമാ. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശ്ളാഘനീയമായിരുന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃക ആയിരുന്നു. അതിനു ശേഷം നടന്ന കൂടിയാലോചനയിലാണ് പ്രളയത്തിലകപ്പെട്ടവര്‍ക്കായി ഒരു ഗ്രാമം എന്ന ആശയം ഉണ്ടാകുന്നതും വളരെ വിജയകരമായി അത് പൂര്‍ത്തിയാകുന്നതും .

അതിനൊപ്പം കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (Seattle), കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് (KALA), കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (MANCA), സാക്രമെന്റൊ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM), ഒരുമ കാലിഫോര്‍ണിയ, അരിസോണ മലയാളി അസോസിയേഷന്‍, ബേ മലയാളി സാന്‍ഫ്രാന്‍സിസ്‌കോ, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി കാലിഫോര്‍ണിയ (MACC), വാലി മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോ തുടങ്ങി 11 അസ്സോസിയേഷനുകള്‍ ഉള്ള വെസ്റ്റേണ്‍ റീജിയണ്‍ പങ്കാളിയാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

വെസ്റ്റേണ്‍ റീജിയന്റെ നിറ സാന്നിധ്യമായ പോള്‍ കെ ജോണ്‍
2008-ല്‍ ഫോമായുടെ രൂപീകരണത്തിനുശേഷം ലാസ് വേഗസില്‍ നടത്തിയ ആദ്യ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്നു. വെസ്റ്റേണ്‍ റീജിയന്റെ ആതിഥേയ മികവും സംഘാടക ശേഷിയും എടുത്തുകാട്ടിയ ആ കണ്‍വന്‍ഷന്‍ ഫോമയുടെ മാത്രമല്ല വെസ്റ്റേണ്‍ റീജണിന്റെ ശക്തിയും ആര്‍ജ്ജവവും തെളിയിക്കുന്ന ഒന്നായിരുന്നു.

ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടത്തിയ കണ്‍വന്‍ഷന്‍ വമ്പിച്ച വിജയത്തിലേക്ക് നയിച്ചത് പോള്‍ ജോണിന്റെ മേല്‍നോട്ടത്തിലായിരുന്നു.

2020-ല്‍ ഡാളസില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തയാറെടുക്കുകയാണ് പോള്‍ കെ ജോണ്‍ . ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് , കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ മുന്‍ പ്രസിഡന്റ് , സിയാറ്റില്‍ എക്കുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ പോള്‍ കെ ജോണ്‍ കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമാണ് .ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കയി ഒരു സ്‌കൂള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓമല്ലൂരില്‍ പ്രവര്‍ത്തിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക