Image

ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറി മിറ്റ് റോംനിക്ക് പിന്തുണ പ്രഖ്യാപിച്ചു

പി.പി.ചെറിയാന്‍ Published on 26 April, 2012
ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറി  മിറ്റ് റോംനിക്ക് പിന്തുണ പ്രഖ്യാപിച്ചു
ഓസ്റ്റിന്‍: ടെക്‌സസ് ഗവര്‍ണ്ണര്‍ റിക്ക് പെറി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം ഇന്ന് കൈമാറി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി മുന്‍പന്തിയിലുണ്ടായിരുന്ന ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറി തന്റെ പിന്മാറ്റം പ്രഖ്യാപിച്ച ഉടനെ ഗിന്‍ ഗ്രിച്ചിനായിരുന്നു പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

മിറ്റ് റോംനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതിനും റിക്ക് പെറി മുന്‍പന്തിയിലായിരുന്നു. ഈയിടെ നടന്ന അഞ്ചു പ്രധാന പ്രൈമറി തിരഞ്ഞെടുപ്പുകളിലും വമ്പിച്ച വിജയം കൈവരിച്ച മിറ്റ് റോംനിക്കുവേണ്ടി നിലവിലുള്ള സ്ഥാനാര്‍ഥി ഗിന്‍ഗ്രിച്ചു വഴിമാറി കൊടുക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനം അടുത്ത അഴ്ചയിലായിരുക്കുമെന്നും ഗിന്‍ ഗ്രിച്ചു ഇന്ന് പറഞ്ഞു.

റിക്ക് സന്റോറവും, ഗവര്‍ണ്ണര്‍ റിക്ക് പെറിയും, ഗിന്‍ഗ്രിച്ചും പിന്മാറിയതോടെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഒബാമയുടെ പ്രധാന എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംമിനിയായിരിക്കുമെന്ന് ഉറപ്പായി.

കഴിഞ്ഞ നാലു വര്‍ഷത്തെ തൊഴിലില്ലായ്മയും സാമ്പത്തിക ഉയര്‍ച്ചയും ഒബാമ ഗവണ്‍മെന്റിന്റെ ഭരണ പരാജയങ്ങളുടെ അനന്തര ഫലമാണെന്നാണ് മിറ്റ് റോംനി അഭിപ്രായപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയായിരിക്കും തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക.

ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറി  മിറ്റ് റോംനിക്ക് പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക