Image

ന്യൂയോര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ `വിഷുക്കൈനീട്ടം' സ്റ്റേജ്‌ഷോ ഏപ്രില്‍ 28-ന്‌

ബാബു പൂപ്പള്ളില്‍ Published on 25 April, 2012
ന്യൂയോര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ `വിഷുക്കൈനീട്ടം' സ്റ്റേജ്‌ഷോ ഏപ്രില്‍ 28-ന്‌
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ (പാര്‍ക്ക്‌ ഹില്‍ ഈവ്‌, യോങ്കേഴ്‌സ്‌) പള്ളിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ `വിഷുക്കൈനീട്ടം' എന്ന കോമഡി ഷോ നാടന്‍ പാട്ടിന്റെ അകമ്പടിയോടെ , നാടന്‍ കലാപരിപാടികളുമായി നടത്തുന്ന വിവരം ഭാരവാഹികള്‍ അറിയിച്ചു. സിനിമാതാരം സുധീഷ്‌, മലയാളി സീരിയല്‍/സിനിമാ മേഖലയിലെ താരങ്ങളായ അംബികാ മോഹന്‍, മേഘാ നായര്‍, ദിയാ, നീനാ കുറുപ്പ്‌, കലാഭവന്‍ മിമിക്രി താരങ്ങളായ ജിന്റോ, പ്രദീപ ലാല്‍, രവി, ഉണ്ണി, നാടന്‍പാട്ടിന്റെ കുലപതി സി.ജെ. കുട്ടപ്പന്‍, സുനില്‍കുമാര്‍, ആന്‍സി എന്നീ കലാപ്രതിഭകള്‍പങ്കെടുക്കുന്നു. ഷോ നിയന്ത്രിക്കുന്നത്‌ സിരിയല്‍/സിനിമാ സംവിധായകന്‍ ലിനു ആന്റണിയാണ്‌.

പള്ളിയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ പരിപാടി വന്‍ വിജയമാക്കുവാന്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. നൈന്‍ ഈശോ (914 645 0101, സാജന്‍ മാത്യു (914 772 4043), ബാബു ജോണ്‍ (918 710 0192), ബാബു പൂപ്പള്ളി (914 720 7891), മേരി എണ്ണശേരില്‍ (914 762 0805), വര്‍ഗീസ്‌ ഏബ്രഹാം (914 646 0878).
ന്യൂയോര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ പള്ളിയില്‍ `വിഷുക്കൈനീട്ടം' സ്റ്റേജ്‌ഷോ ഏപ്രില്‍ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക