Image

ഫോമാ: ന്യൂയോര്‍ക്കിനു ഇതെന്തു പറ്റി? നമുക്കും വേണ്ടേ ഒരു കണ്‍വന്‍ഷന്‍ (അന്വേഷി)

Published on 20 May, 2019
ഫോമാ: ന്യൂയോര്‍ക്കിനു ഇതെന്തു പറ്റി? നമുക്കും വേണ്ടേ ഒരു കണ്‍വന്‍ഷന്‍ (അന്വേഷി)
ഫോമയ്ക്ക് മൂന്നു ദിവസം പ്രായമുള്ളപ്പോഴാണ് ഹൂസ്റ്റണില്‍ ആദ്യത്തെ കണ്‍വന്‍ഷന്‍ നടക്കുന്നത്. വാദത്തിനു വേണ്ടി അത് ആദ്യത്തെ കണ്‍വന്‍ഷന്‍ ആണെന്നു തന്നെ പറയാം. രണ്ടാമത്തെ കണ്‍വന്‍ഷന്‍ ലാസ് വേഗസില്‍ വച്ചു നടന്നു. ഭേദപ്പെട്ടകണ്‍വന്‍ഷന്‍ തന്നെ നടത്തി എന്നു പൊതുവെ അഭിപ്രായം.

അതു കഴിഞ്ഞപ്പോഴാണ് ഉന്നതതല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബേബി ഊരാളില്‍ എതിരില്ലാതെ പ്രസിഡന്റായത്. ന്യൂയോര്‍ക്ക്കാരെല്ലാം സന്തോഷിച്ചു, ഒരു നല്ല കണ്‍വന്‍ഷന്‍ കാണാമെന്നു മോഹിച്ചു. പക്ഷെ കണ്‍വന്‍ഷന്‍ കപ്പലില്‍. ആദ്യത്തെത് എന്നതിനാല്‍ അത് വലിയ പുതുമയായി.

എല്ലാവരും സമയത്തുതന്നെ കപ്പലില്‍ കയറി. വെള്ളത്തില്‍ നാലു ദിവസം കണ്‍വന്‍ഷന്‍ നടത്തി. കപ്പല്‍ കണ്‍ വന്‍ഷന്റെ ഗുണം സംഘാടകര്‍ക്ക് തീരെ പണിയില്ലാതെ കപ്പല്‍ കമ്പനിയുടെ ഏജന്‍സി തന്നെ എല്ലാം ചെയ്തുകൊള്ളും.

കപ്പലില്‍ നിന്നും നേരേ ഫിലാഡല്‍ഫിയയിലേക്കാണ് ഫോമ വണ്ടി കയറിയത്. ജോര്‍ജ് മാത്യു കുഴപ്പമില്ലാതെ ഒരു കണ്‍വന്‍ഷന്‍ നടത്തി. പിന്നെ നടന്ന രണ്ടു കണ്‍വന്‍ഷനുകളും (ഫ്‌ളോറിഡയും ചിക്കാഗോയും) വലിയ സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയി. അവരുടെയൊക്കെ സംഘടനാ ശക്തിയുടെ അടിസ്ഥാനത്തില്‍ കണ്‍വന്‍ഷന്‍ നടത്തി എന്നു പറയാം.

ഇപ്പോള്‍ കണ്‍വന്‍ഷന്‍ ചെന്നു നില്‍ക്കുന്നത് ടെക്‌സസിലും. അവിടെയും ഏറെ പ്രീതികരമല്ലാത്ത കപ്പല്‍ കണ്‍വന്‍ഷന്‍ ആണെന്നു കേട്ടു. ഡാളസിലേക്ക് പോയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നിന്നും കപ്പല്‍ കയറുന്നത് വിചിത്രമായി തോന്നിയേക്കാം.

കഴിഞ്ഞ രണ്ടു ഫോമ തെരഞ്ഞെടുപ്പുകളിലും വലിയ മുറവിളിയായിരുന്നു, ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ കൊണ്ടുവരാന്‍. വളരെയേറെ തയാറെടുപ്പുകളോടെയാണ് 2016ല്‍ സ്റ്റാന്‍ലി കളത്തിലും2018ല്‍ ജോണ്‍ സി. വര്‍ഗീസും മത്സരിച്ചത്.

ന്യൂയോര്‍ക്കിലെ രണ്ടു റീജിയനുകളിലായി 20 അസോസിയേഷനുകളുണ്ട്. ഏറ്റവും കൂടുതല്‍ മലയാളി അസോസിയേഷനുകള്‍ ഫോമയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത് ന്യൂയോര്‍ക്കിലാണ്. താരതമ്യേന കുറഞ്ഞ സംഘടനകളുള്ള റീജിയനുകളിലാണ് ഇതുവരെ കണ്‍വന്‍ഷന്‍ നടന്നിട്ടുള്ളത്.

ഇപ്പോള്‍ ന്യൂജേഴ്‌സി കേന്ദ്രമായി, അടുത്ത കണ്‍വന്‍ഷന്‍ നടത്താന്‍ കുറച്ചു ചിലരെങ്കിലും അണിയറയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2014ല്‍ ഫിലാഡല്‍ഫിയ ന്യൂജേഴ്‌സി റീജിയനുകളിലാണ് കണ്‍വന്‍ഷന്‍ നടന്നത്. ആകെ ആഞ്ച് അസോസിയേഷനുകളാണ് ആ റിജിയനില്‍ ഫോമയ്ക്കുള്ളത്. എട്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും ഒരു കണ്‍വന്‍ഷന്‍ നടത്താന്‍ കോപ്പു കൂട്ടുകയാണ്. 20 അസോസിയേഷനുകളുള്ള ന്യൂയോര്‍ക്കിനു ഒരു ലാന്‍ഡ് കണ്‍വന്‍ഷന്‍ നടത്താന്‍ ഇപ്പോഴും അമാന്തിക്കുന്നതെന്ത്? ന്യൂയോര്‍ക്കിലുള്ള അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഇപ്പോഴും ഏറെ സാധ്യതകളുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ന്യൂയോര്‍ക്കുകാര്‍ക്ക് കണ്‍വന്‍ഷന്‍ നഷ്ടമായത്. ന്യൂയോര്‍ക്കിലെ അസോസിയേഷന്‍കാര്‍ക്ക് ഐക്യൂബോധമുണ്ടായാല്‍ ഒരു വലിയ ലാന്‍ഡ് കണ്‍വന്‍ഷന്‍ നടത്താന്‍ ആകും. സമവായത്തിലൂടെ ഒരു നേതൃനിരയെ കണ്ടെത്തിയാല്‍ ഫോമയ്ക്കും അതു മുതല്‍ക്കൂട്ടാകും.

Join WhatsApp News
Foman 2019-05-21 08:47:25
ചേട്ടാ ചേട്ടൻ പ്രസിഡന്റ് ആയി ന്യൂയോർക്കിൽ ഒന്ന് മത്സരിച്ചു കൂടെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക